കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജ്പാലിന് ഇന്‍ ക്യാമറ വിചാരണ

  • By Soorya Chandran
Google Oneindia Malayalam News

പനാജി: ലൈംഗിക പീഡന കേസില്‍ അറസ്റ്റിലായ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്‍ ക്യാമറ വിചാരണ തുടങ്ങി. തേജ്പാലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്‍ ക്യാമറ വിചാരണ അനുവദിച്ചത്.

തേജ്പാലിന്റെ അറസ്റ്റ് മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കിയിരുന്നു. കേസ് അന്വേഷണത്തിന്റെ വാര്‍ത്തകളും വിചാരണ വാര്‍ത്തളും വന്‍ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് രഹസ്യ വിചാരണക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്.

Tejpal

വാദി ഭാഗത്തിന്റേയും പ്രതിഭാഗത്തിന്‍രേയും അഭിഭാഷകര്‍ ഏകകണ്‌ഠേന പിന്തുണച്ചതോടെയാണ് ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യു വി ബക്രെ ഇന്‍ ക്യാമറ വിചാരണക്ക് അനുമതി നല്‍കിയത്. മാര്‍ച്ച 4 ന് രാവിലെ 10.30 ഓടെ വിചാരണ തുടങ്ങുകയും ചെയ്തു.

തെഹല്‍ക്ക ഗോവയില്‍വച്ച് നടത്തിയ തിങ്ക് ഫെസ്റ്റ് എന്ന പരിപാടിക്കിടെ തന്റെ സ്ഥാപനത്തിലെ ജൂനിയര്‍ പത്രപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് തരുണ്‍ തേജ്പാല്‍ അറസ്റ്റിലായത്. 2013 നവംബര്‍ മാസത്തിലായിരുന്നു സംഭവം.

ബലാത്സംഗം, ലൈംഗിക പീഡനം, മാനഭംഗം എന്നീ കുറ്റങ്ങളാണ് തെജ്പാലിനെതിരെ ഗോവ ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിന് ശേഷമാണ് തേജ്പാല്‍ കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

English summary
The Bombay High Court today began in-camera hearing on the bail petition of Tehelka Founder Editor Tarun Tejpal, accused of sexually assaulting a woman colleague in a lift of a star hotel here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X