തേജ്പാലിന്‍റെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി
പനാജി: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസം നീട്ടി. കസ്റ്റഡി കാലവധി ഇന്ന് (ഫെബ്രുവരി 10) ന് അവസാനിയ്ക്കുന്ന സാഹചര്യത്തിലാണ് തേജ്പാലിനെ കോടതിയില്‍ ഹാജരാക്കിയത്. രണ്ടാഴ്ചത്തേയ്ക്ക് കൂടി തേജ്പാലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു
സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും തെഹല്‍ക്കയുടെ എഡിറ്ററുമായിരുന്ന തരുണ്‍ തേജ്പാല്‍ അറസ്റ്റിലാകുന്നതി. ജാമ്യത്തിനായി ബോംബൈ ഹൈക്കോടതിയെ തേജ്പാല്‍ സമീപിച്ചിട്ടുണ്ട്.

2013 നവംബറിലാണ് ഗോവയില്‍ നടന്ന തിങ്ക് ഫെസ്റ്റ് എന്ന പരിപാടിയ്ക്കിടെ സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ തേജ്പാല്‍ ശ്രമിച്ചത്. ലിഫ്റ്റില്‍ വച്ച് തേജ്പാല്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. പരാതി ലഭിച്ചെങ്കിലും തേജ്പാലിന്‍റെ അറസ്റ്റ് വൈകിയത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
ഏകദേശം രണ്ട് മാസത്തോളം തേജ്പാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. സദ സബ്ജയിലിലേക്കാണ് തേജ്പാലിനെ അയച്ചത്. ഗോവ സെഷന്‍സ് കോടതിയിലും തേജ്പാല്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.












Click it and Unblock the Notifications