തേജ്പാലിന് കൂട്ട് കൊലക്കേസ് പ്രതികള്‍
പനാജി: ലൈംഗികാരോപണക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് തരുണ്‍ തേജ്പാലിന് ജയിലില്‍ സഹവാസികളായി കിട്ടിയത് രണ്ട് കൊലപാതകികളെ. കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി ഒരാഴ്ചയോളം പാഞ്ഞുനടന്ന തെഹല്‍ക്ക മുന്‍ എഡിറ്ററുടെ ജയിലിലെ ആദ്യരാത്രിയായിരുന്നു ശനിയാഴ്ച. കൊലപാതക്കേസില്‍ അറസ്റ്റിലായ രണ്ടുപേര്‍, സമൂഹ്യവിരുദ്ധനായ മറ്റൊരാള്‍ എന്നിവരായിരുന്നു തേജ്പാലിന് ആദ്യരാത്രിയില്‍ കൂട്ടിനുണ്ടായിരുന്നത്.
പീഡനക്കേസില്‍ തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് രാത്രി വൈകിയാണ് തേജ്പാല്‍ പിടിയിലാകുന്നത്. രാത്രി 9.30 ഓടെ തേജ്പാലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഈ ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ പാതിരാത്രി പന്ത്രണ്ടര. രാത്രി രണ്ടുമണിയോടെയാണ് തേജ്പാലിനെ പനാജിയിലെ പോലീസ് ആസ്ഥാനത്തെത്തിച്ചത്.

ജയിലിലാണെങ്കിലും തേജ്പാലിന് വീട്ടില്‍ നിന്നും കൊണ്ടുവന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവാദമുണ്ട്. ജയില്‍ ഭക്ഷണം നിര്‍ബന്ധമില്ല. വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാനും ഇദ്ദേഹത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള പോലീസുകാരാണ് തേജ്പാലിന് ജയിലില്‍ കാവല്‍ നില്ക്കുന്നത രാത്രിമുഴുവന്‍ ശാന്തനായി കാണപ്പെട്ട തേജ്പാല്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
ലിഫ്റ്റില്‍വെച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ശനിയാഴ്ച വൈകുന്നേരമാണ് തേജ്പാലിന് ഗോവ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചത്. തുടര്‍ന്ന് ഡോണപോള ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു തേജ്പാലിനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിക്കെതിരെ തേജ്പാല്‍ ലൈംഗിക അതിക്രമം കാണിച്ചതായി പോലീസിന് തെളിവുകള്‍ കിട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications