തേജ്പാലിന്റെ റിമാന്‍ഡ് 12 ദിവസത്തേക്ക് നീട്ടി
പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക്ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന് തല്ക്കാലം ജാമ്യമില്ല. ഗോവയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയാണ് തേജ്പാലിന്റെ റിമാന്‍ഡ് നീട്ടിയത്. 12 ദിവസത്തേക്കാണ് തേജ്പാലിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്.
12 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്നതിനാലാണ് തേജ്പാലിന്റെ വക്കീല്‍ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്. റിമാന്‍ഡ് കാലാവധിക്കാലത്ത് ഒരിക്കല്‍ പോലും പോലീസ് തന്റെ കക്ഷിയെ ചോദ്യം ചെയ്തിട്ടില്ല എന്ന് അദ്ദേഹം വാദിച്ചു. അതുകൊണ്ട് തന്നെ ഇനിയും കസ്റ്റഡിയില്‍ വിടുന്നതില്‍ അര്‍ത്ഥമില്ല എന്നും തേജ്പാലിന് ജാമ്യം അനുവദിക്കണം എന്നുമായിരുന്നു ആവശ്യം.

കേസുമായി ബന്ധപ്പെട്ട് ഒരിക്കല്‍ മാത്രമാണ് തേജ്പാലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. അതാകട്ടെ റിമാന്‍ഡ് കാലാവധിക്കാലത്തുമല്ല. വാസ്കോയ്ക്ക് അടുത്തുള്ള സദ സബ് ജയിലിലാണ് തേജ്പാലിനെ പാര്‍പ്പിച്ചിരിക്കുന്നത്. ലിഫ്റ്റില്‍ വെച്ച് രണ്ട് തവണ തേജ്പാല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതി.
പെണ്‍കുട്ടി പീഡനത്തിരയായതായി പറയുന്ന ഹോട്ടിലില്‍ തേജ്പാലിനെ കൊണ്ടുപോയി അന്വേഷണസംഘം തെളിവെടുത്തിരുന്നു. ഡി എന്‍ എ, പോട്ടന്‍സി ടെസ്റ്റുകള്‍ക്കും തേജ്പാല്‍ വിധേയനായി. നേരത്തെ നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് പ്രമുഖ ജേര്‍ണലിസ്റ്റായ തരുണ്‍ തേജ്പാല്‍ പീഡനക്കേസില്‍ അറസ്്റ്റിലാകുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമം, ബലാത്സംഗക്കേസ് എന്നിവയാണ് തേജ്പാലിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications