ഭക്ഷണം കഴിക്കാനെത്തിയപ്പോൾ മകൾ വീട്ടിൽ ആൺസുഹൃത്തിനൊപ്പം; സാരി മുറുക്കി കൊലപ്പെടുത്തി അമ്മ
ഹൈദരബാദ്: 19കാരിയായ മകളെ അമ്മ കൊലപ്പെടുത്തി. ആൺ സുഹൃത്തിനൊപ്പം വീട്ടിൽ കണ്ടതിന് പിന്നാലെയാണ് മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. തെലങ്കാന ഇബ്രാഹിം പട്ടണം സ്വദേശിയായ ഭാർഗവിയെ ആണ് അമ്മ ജംഗമ്മ സാരി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് ജംഗമ്മ ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വന്നപ്പോഴാണ് മകൾക്കൊപ്പം ആൺ സുഹൃത്തിനെ കണ്ടത്. ആ സമയത്ത് വീട്ടിൽ വേറാരും ഉണ്ടായിരുന്നില്ല.
അമ്മയെ കണ്ടതോടെ ഭാർഗവി ആൺ സുഹൃത്തിനെ വീട്ടിൽ നിന്ന് പറഞ്ഞുവിട്ടു. എന്നാൽ സംഭവത്തിന്റെ പേരിൽ ഭാർഗവിയെ ജംഗമ്മ വഴക്ക് പറയുകയും തല്ലുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സാരി കഴുത്തിൽ മുറുക്കി മകളെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭാർഗവിയുടെ ഇളയ സഹോദരന്റെ മൊഴിയാണ് സംഭവത്തിൽ നിർണായകമായത്.

ഭാർഗവിയെ അമ്മ മർദ്ദിക്കുന്നതും കൊലപ്പെടുത്തുന്നതും താൻ ജനലിലൂടെ കണ്ടുവെന്നാണ് ഇയള സഹോദരൻ പോലീസ് മൊഴി നൽകിയത്. ഇതിന് പിന്നാലെ പോലീസ് അമ്മയെ കസ്റ്റഡയിൽ എടുത്തു. കൊലപാതകത്തിന് താൻ സാക്ഷിയാണെന്ന് ഭാർഗവിയുടെ പ്രായപൂർത്തിയാകാത്ത സഹോദരൻ അവകാശപ്പെട്ടതായും അമ്മയ്‌ക്കെതിരെ പരാതി നൽകിയതായും ഇബ്രാഹിംപട്ടണം പോലീസ് ഓഫീസർ പറയുന്നു. ഭാർഗവിക്കായി കുടുംബം വിവാഹാലോചന നോക്കുന്ന സമയത്താണ ഈ സംഭവം.












Click it and Unblock the Notifications