എന്‍ടിആറിന്റെ മകനും ജൂനിയര്‍ എന്‍ടിആറിന്റെ പിതാവുമായ നന്ദമൂരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു
Recommended Video

ഹൈദരാബാദ്: ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ മകനും തെലുങ്ക്‌ദേശം പാര്‍ട്ടിയുടെ നേതാവും സിനിമാ താരവുമായ നന്ദമുരി ഹരികൃഷ്ണ(62) വാഹനപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്.
നെല്ലൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. ഹരികൃഷ്ണ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. അതിവേഗത്തില്‍ പോവുകയായിരുന്ന ഹരികൃഷ്ണയുടെ വാഹനം റോഡിന്റെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ ഡോര്‍ തുന്ന് പുറത്തേക്ക് തെറിച്ചു വീണ അദ്ദേഹത്തിന്റെ തലയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.
ഗുരുതരമായി പരിക്കേറ്റ് ഹരികൃഷ്ണയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 7.30 ഓടെ മരണം സ്ഥിരീകരിച്ചു.
മുന്‍ എംപിയായ ഹരികൃഷ്ണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ സഹോദരനുമാണ്. തെലുങ്കിലെ പ്രമുഖ യുവതാരങ്ങളായ ജുനീയര്‍ എന്‍ടിആര്‍, നന്ദമുരീ കല്യാണ്‍ റാം എന്നിവര്‍ മക്കളാണ്.













Click it and Unblock the Notifications