കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന ബില്‍: കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു

  • By Aswathi
Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാന ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവച്ചു. പത്രസമ്മേളനത്തിലൂടെയാണ് റെഡ്ഡി തന്റെ രാജിക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിനുപുറമെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും എം എല്‍ എ സ്ഥാനവും രാജിവച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശ് വിഭജനത്തെ പൂര്‍ണമായും എതിര്‍ക്കുന്നെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് കിരണ്‍ കുമാര്‍ റെഡ്ഡി പറഞ്ഞു. തെലുങ്കാന സംസ്ഥാന രൂപീകരണം ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ- ഊര്‍ജ്ജ മേഖലയില്‍ ആന്ധ്ര പ്രതിസന്ധിയിലാകും. കര്‍ഷകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ഭാവി ഇരുട്ടിലാകും. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനാണ് ആന്ധ്ര വിഭജിച്ചതെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാറിനെ അറിയിച്ചെന്നും റെഡ്ഡി പറഞ്ഞു.

kiran-kumar-reddy

തെലുങ്കാന ബില്‍ പാസാക്കിയാല്‍ രാജിവയ്ക്കുമെന്ന് കിരണ്‍ കുമാര്‍ റെഡ്ഡി നേരത്തെ അറിയിച്ചിരുന്നു. രാജിവിയ്ക്കുന്ന കാര്യം മാധ്യമപ്രവര്‍ത്തകരോട് പറയുന്നതിന് മുന്നോടിയായി മന്ത്രി സഭാംഗങ്ങളുമായും നിയമസഭാ സാമാജികരുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. രാജിക്കത്ത് ഉടന്‍ ഗവര്‍ണര്‍ക്ക് നല്‍കും. 2010 നവംബര്‍ 25നാണു കിരണ്‍ കുമാര്‍ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് തെലങ്കാന ബില്‍ ലോകസഭ പാസക്കിയത്. സീമാന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെ സഭ ബില്‍ പാസാക്കുകയായിരുന്നു. ബിജെപിയുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. ഹൈദരാബദിനെ തെലങ്കാനയുടെ മാത്രം തലസ്ഥാനമാക്കണം എന്ന ഭേദഗതി വോട്ടിനിട്ട് തള്ളി.

English summary
Telangana: Andhra CM Kiran Kumar Reddy resigned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X