രാജസ്ഥാനില്‍ മാത്രമല്ല, തെലങ്കാനയിലും അധികാരത്തില്‍ എത്താന്‍ പോകുന്നത് കോണ്‍ഗ്രസാണ്: ഗെലോട്ട്
ഹൈദരാബാദ്: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാന ഉള്‍പ്പെടേയുള്ള അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. "എല്ലായിടത്തും കോൺഗ്രസ് വിജയിക്കാൻ പോകുന്നു, തെലങ്കാന കോൺഗ്രസിന്റെ വാഗ്ദാനങ്ങള്‍ രാജസ്ഥാനേക്കാൾ ശ്രദ്ധേയമാണ്. വാഗ്ദാനങ്ങൾ നൽകൂ, നിറവേറ്റൂ" എന്നതാണ് ഞങ്ങളുടെ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും കോൺഗ്രസ് പാർട്ടിയുടെയും മന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ രൂപീകരിച്ചതിന് ശേഷം, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ കാര്യങ്ങള്‍ കൂടി സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷം തെലങ്കാനയ്ക്ക് കൂടുതൽ ഗ്യാരണ്ടികൾ ഉൾപ്പെടുത്തും. തെലങ്കാനയിൽ ഇതുവരെ ഒരു നല്ല ഭരണം ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിച്ചിരുന്നെങ്കിൽ സംസ്ഥാനം കൂടുതൽ പുരോഗമിക്കുമായിരുന്നുവെന്നും ഹൈദരാബാദില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ അശോക് ഗെലോട്ട് പറഞ്ഞു.

ബി ആർ എസും ബി ജെ പിയും ഒറ്റക്കെട്ടാണ്. അവർ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. പേപ്പർ ലീക്കിനെതിരെ കർശന നിയമം കൊണ്ടുവന്ന രാജ്യത്തെ ഏക സംസ്ഥാനം രാജസ്ഥാനാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു.
"കഴിഞ്ഞ 9 വർഷമായി, രാജ്യത്ത് എല്ലായിടത്തും ചോദ്യ പേപ്പർ ചോർച്ച നടക്കുന്നുണ്ട്. മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് തുടങ്ങിയ എല്ലായിടത്തും നടക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കർശനമായ നിയമങ്ങൾ ഉണ്ടാക്കിയ രാജ്യത്തെ ഒരേയൊരു സംസ്ഥാനമാണ് രാജസ്ഥാൻ. ഞങ്ങൾ ജീവപര്യന്തം തടവ് വ്യവസ്ഥയുള്ള നിയമം പാസാക്കി. കേസുകളിൽ ഞങ്ങൾ നടപടിയെടുത്തു," അശോക് ഗെലോട്ട് പറഞ്ഞു.
സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി കുതിരക്കച്ചവടം നടത്തുന്നു. ബി ജെ പി കുതിരക്കച്ചവടത്തിൽ മാസ്റ്ററാണ്, അവർ കുതിരക്കച്ചവടത്തിലൂടെ മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ് സർക്കാരുകളെ അട്ടിമറിച്ചു. സി ബി ഐ , ഇ ഡി , ഐ ടി തുടങ്ങിയ ഏജൻസികളുടെ വിശ്വാസ്യത അനുദിനം കുറഞ്ഞുവരികയാണ്. ഈ ഏജൻസികളുടെ ദുരുപയോഗം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും സർക്കാരിനെ താഴെയിറക്കാനും പാടില്ല. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിശോധിക്കാൻ ഈ ഏജൻസികൾക്ക് ദേശീയ താൽപ്പര്യമുണ്ടെന്നും അശോക് ഗെലോട്ട് പറഞ്ഞു.
സംസ്ഥാനത്തെ 119 സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. ഭരണകക്ഷിയായ ബി ആർ എസും കോൺഗ്രസും ബി ജെ പിയും തമ്മിൽ ത്രികോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. തെലങ്കാനയ്ക്കൊപ്പം മറ്റ് നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.












Click it and Unblock the Notifications