Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സി ആറിന് തിരിച്ചടി; ഋതുബന്ധു പദ്ധതിക്കുള്ള ഫണ്ട് നിർത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: കെ ചന്ദ്ര ശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് വൻ തിരിച്ചടി. വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഋതു ബന്ധു പദ്ധതിക്ക് കീഴിൽ കർഷകർക്ക് റാബി വിളകൾക്കുള്ള ധനസഹായം വിതരണം ചെയ്യാൻ തെലങ്കാന സർക്കാരിന് നൽകിയ അനുമതി തിര‍ഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച പിൻവലിച്ചു. പരസ്യ പ്രഖ്യാപനം നടത്തി സംസ്ഥാനത്തെ മന്ത്രി പെരുമാറ്റച്ചട്ടം ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി പിൻവലിച്ചത്.

ചില കാരണങ്ങളാൽ മാതൃകാ പെരുമാറ്റച്ചട്ട കാലയളവിൽ റാബി ​ഗഡു വിതരണം ചെയ്യാൻ കെ എസി ആറിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സർക്കാരിന് തിരഞ്ഞെടുപ്പ് പാനൽ അനുമതി നൽകിയിരുന്നു, എന്നാൽ ചട്ടം ലംഘിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് ചട്ടകാലത്ത് പണം വിതരണം ചെയ്യരുതെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. നവംബർ 30 നാണ് തെലങ്കാന തിരഞ്ഞെടുപ്പ്.

KC

അനുമതി പിൻവലിക്കാനുള്ള തീരുമാനം ഇ സി ഐ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറെ അറിയിച്ചു. റാബി ​ഗഡുക്കളുടെ വിതരണം സംബന്ധിച്ച് സംസ്ഥാന ധനമന്ത്രി പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. തിങ്കളാഴ്ച പണം വിതരണം ചെയ്യും കർഷകർ പ്രഭാത ഭക്ഷണവും ചായയും കഴിക്കുന്നതിന് മുമ്പ് തന്നെ തുക അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുണ്ട്.

ബി ആർ എസിന് നിയന്ത്രങ്ങൾ ഏർപ്പെടുത്തണമെന്ന് കോൺ​ഗ്രസ് ഞായറാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചിരുന്നു, അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഋതു ബന്ധു തുക വിതരണം ചെയ്തതിനെക്കുറിച്ച് പരാമർശിക്കേണ്ടതില്ലെന്നും പറയുന്നു.

നവംബർ 28 ന് മുമ്പ് കർഷക ബന്ധു പദ്ധതിക്ക് കീഴിലുള്ള തുക വിതരണം ചെയ്യാൻ നബംബർ 24 ന് സംസ്ഥാന സർക്കാരിന് ഇ സി പച്ചക്കൊടി കാട്ടിയിരുന്നു. ബി ആർ എസ് നേതാക്കൾ വോട്ടർമാരെ സ്വാധീനിക്കാനുള്ള ഉപകരണമായി ഇ സിയുടെ അം​ഗീകാരത്തെ ഉപയോ​ഗിക്കുകയാണെന്ന് സി ഇ സി രാജീവ് കുമാറിന് അയച്ച കത്തിൽ കോൺ​ഗ്രസ് ആരപിച്ചു.

പണം വിതരണം തടസ്സപ്പെടുത്തിയെന്ന് കോൺഗ്രസ് പറയുന്നത് ശരിയല്ലെന്ന് ബി ആർ എസ് പറയുന്നത്. നവംബർ 25, 26, 27 തീയതികളിൽ ബാങ്ക് അവധിയായതിനാൽ നവംബർ 29, 30 തീയതികളിൽ ഋതു ബന്ധു പ്രകരാമുള്ള പണം വിതരണം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചതായി സംസ്ഥാന സർക്കാരിന്റെ പത്രക്കുറിപ്പിൽ പറയുന്നു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ രീതിയിലൂടെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കും എന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+