Get Updates
Get notified of breaking news, exclusive insights, and must-see stories!

'തെലങ്കാനയില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുക': കാരണം വ്യക്തമാക്കി എംകെ സ്റ്റാലിന്‍

ഹൈദരാബാദ്: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ഡി എം കെ. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന കോണ്‍ഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥികള്‍ക്ക് പൂർണ്ണ പിന്തുണ നല്‍കാന്‍ തെലങ്കാനയിലെ എല്ലാം ഡി എം കെ പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നതായി പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

'നവംബർ 30 ന് നടക്കുന്ന 2023 ലെ തെലങ്കാന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനായി തെലങ്കാനയിലെ എല്ലാ ഡി എം കെ പ്രവർത്തകരോടും കേഡറുകളോടും തിരഞ്ഞെടുപ്പ് വർക്കിംഗ് കമ്മിറ്റി രൂപീകരിക്കാനും ഇന്ത്യാ സംഘത്തിന്റെ ഭാഗമായ കോൺഗ്രസിന് വലിയ വിജയം ഉറപ്പാക്കാൻ കോൺഗ്രസ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാനും ആവശ്യപ്പെടുന്നു" എംകെ സ്റ്റാലിന്‍ പ്രസ്താവനയിൽ പറയുന്നു.

 mk-stalin

തെലങ്കാനയിൽ, കെ ചന്ദ്രശേഖർ റാവു (കെ സി ആർ) നയിക്കുന്ന ഭാരത് രാഷ്ട്ര സമിതിയും കോൺഗ്രസും ബി ജെ പിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഡി എം കെ തമിഴ്നാട്ടില്‍ വലിയ സ്വാധീന ശക്തിയല്ലെങ്കിലും ഹൈദരബാദില്‍ ഉള്‍പ്പെടെ നിരവധി തമിഴ് വംശജരുണ്ട്. ഇവർക്കിടയില്‍ ഡി എം കെ പ്രവർത്തകർ പ്രവർത്തിക്കുന്നുണ്ട്. ചെറുതെങ്കിലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഈ പിന്തുണ കോണ്‍ഗ്രസിന് നിർണ്ണായകമായി മാറും.

ഈ മാസം ആദ്യം, ആന്ധ്രാപ്രദേശിലെ അന്തരിച്ച മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളും വൈഎസ്ആർ തെലങ്കാന പാർട്ടി അധ്യക്ഷയുമായ വൈ എസ് ഷർമിളയും തങ്ങളുടെ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പകരം കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. കോണ്‍ഗ്രസിന് അനുകൂലമാകുന്ന വോട്ടുകള്‍ ഭിന്നിക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അവർ വ്യക്തമാക്കി.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഇളയ സഹോദരിയായ ശർമ്മിളയെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും ചർച്ചകള്‍ ഫലം കാണാതെ പോകുകയായിരുന്നു.കർണാടക നിയമസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ കൂറ്റൻ വിജയത്തിന് പിന്നാലെയാണ് ശർമ്മിളയുടെ പാർട്ടി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന ചർച്ചകളും ശക്തമായിരുന്നു. 119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 30 ന് നടക്കും. വോട്ടെണ്ണൽ മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം ഡിസംബർ 3 ന് ആയിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+