തെലുങ്കാനയില്‍ ടിആര്‍എസ് തന്നെ! പ്രവചിച്ച് ന്യൂസ് എക്സ് നേതാ
തെലുങ്കാനയില്‍ ടിആര്‍എസ് ഭരണ തുടര്‍ച്ച നേടുമെന്ന് ന്യൂസ് എക്സ് നേതാ എക്സിറ്റ് പോള്‍. ടിആര്‍എസിന് 57 സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 46 സീറ്റുകളും സര്‍വ്വേ പ്രവചിക്കുന്നു. മറ്റ് പാര്‍ട്ടികള്‍ക്ക് 10 സീറ്റുകള്‍ വരെയാണ് സാധ്യത കല്‍പ്പിക്കുന്നത്. പുറത്തുവന്ന മറ്റ് നാല് സര്‍വ്വകളിലും ടിആര്‍എസിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് തന്നെയാണ് പ്രവചിക്കുന്നത്.

സംസ്ഥാന ചരിത്രത്തിലെ രണ്ടാമത് നിയമസഭാ രൂപീകരണത്തിനായി തെലങ്കാനയിലെ ജനങ്ങള്‍ വിധിയെഴുതി കഴിഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള 119 അസംബ്ലി മണ്ഡലങ്ങളിലേക്കും വാശിയേറിയ തിരഞ്ഞെടുപ്പാണ് നടന്നത്. സിപിഐ, ടിഡിപി എന്നി കക്ഷികളുമായി സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഭരണകക്ഷിയായ ടിആര്‍എസ് തനിച്ചാണ് മത്സരിച്ചത്.
സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചന്ദ്രശേഖരറാവിവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് വികസന തുടര്‍ച്ചക്ക് അവസരം ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് ടിആര്‍എസ്.












Click it and Unblock the Notifications