Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാനയില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തി കോണ്‍ഗ്രസ് മുന്നേറ്റം

Recommended Video

cmsvideo
    തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം | Oneindia Malayalam

    ഹൈദരാബാദ്; തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പുറത്തുവന്ന എക്‌സിറ്റ് പോളുകളിലെല്ലാം ടിആര്‍എസിന് ഭരണത്തുടര്‍ച്ചയുണ്ടാകും എന്നായിരുന്നു പ്രവചിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തി കോണ്‍ഗ്രസ് മുന്നേറുന്നതാണ് ആദ്യമണിക്കൂറിലെ ഫല സൂചനകള്‍ നല്‍കുന്നത്.

    42 സീറ്റുകളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 28സീറ്റിലാണ് മുന്നേറുന്നത്. ഭരണംനിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ടിആര്‍എസ് തലങ്കാനയില്‍ 18 സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്. ബിജെപി 2 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലുമാണ് മുന്നേറുന്നത്.

    congress3

    തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാന രൂപീകരണത്തിനുശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. 1821 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. വെള്ളിയാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ 73.2 ശതമാനം ആളുകളായിരുന്നു തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+