തെലുങ്ക് മണ്ണില്‍ വീണ്ടും കോണ്‍ഗ്രസ്സിന്റെ കണ്ണീര്‍; രണ്ടാം തവണയും അധികാരം പിടിച്ച് ടിആർഎസ്
Recommended Video

ഹൈദരാബാദ്: തെലുങ്ക് മണ്ണില്‍ വീണ്ടും കോണ്‍ഗ്രസ്സിന് കണ്ണീര്‍. 2014 ല്‍ ആന്ധ്രയെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുമ്പോള്‍ ആന്ധ്ര നഷ്ടപ്പെട്ടാലും തെലങ്കാന ഒപ്പം നില്‍ക്കുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന ചരിത്രത്തിലെ ആദ്യ തിരഞ്ഞെടുപ്പ് 2014 ല്‍ തന്നെ നടന്നപ്പോള്‍ 63 സീറ്റുകളുമായി ടിആര്‍എസ് അധികാരത്തില്‍ എത്തിയതോടെ കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകള്‍ തുടക്കത്തിലെ പാളി.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട അധികാരം ഇത്തവണ പിടിച്ചെടുക്കാനുറച്ചായിരുന്നു കോണ്‍ഗ്രസ് സംസ്ഥാനത്ത് പ്രചരണങ്ങള്‍ നടത്തിയിരുന്നത്. തെലങ്കാന രൂപവത്ക്കരിക്കാന്‍ മുന്‍ കൈ എടുത്ത സോണിയ ഗാന്ധിയാണ് സംസ്ഥാനത്തിന്റെ അമ്മ എന്ന രീതിയിലായിരുന്നു കോണ്‍ഗ്രസ് പ്രചരണം.

നടിആര്‍എസിന് ബിജെപിയുമായി രഹസ്യ ധാരണയുണ്ടെന്ന് കോണ്‍ഗ്രസ്സിന്റെ പ്രചരണവും തിരഞ്ഞെടുപ്പില്‍ ഏശിയില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത്. ന്യൂനപക്ഷങ്ങള്‍ ഇത്തവണയും ടിആര്‍എസിന് ഒപ്പം തന്നെ ഉറച്ചു നിന്നതോടെ തെലുങ്ക് മണ്ണില്‍ കോണ്‍ഗ്രസ്സിന് വീണ്ടും അടിപതറുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
119 സീറ്റുകളില്‍ 116 സീറ്റുകളിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 80 സീറ്റുകളില്‍ ടിആര്‍എസ് മേധാവിത്വം തുടരുകയാണ്. കോണ്‍ഗ്രസ്സ് 26 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. മറ്റുള്ളവര്‍ 10 സീറ്റില്‍ മുന്നേറുന്നു. ഇതില്‍ 7 സീറ്റില്‍ അസറുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയാണ് മുന്നേറുന്നത്.












Click it and Unblock the Notifications