കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്; 22 ലക്ഷം ആളുകളെ പട്ടികയില്‍ നിന്ന് വെട്ടിമാറ്റി

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് നിയമനടപടിക്ക് ഒരുങ്ങുന്നു. 22 ലക്ഷം ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തുവെന്ന് ചൂണ്ടികാണിച്ച് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

തെലങ്കാനയില്‍ 2015നും 2018നും ഇടയില്‍ 22 ലക്ഷം പേരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. കുറെയധികം ആളുകളുടെ പേര് കാണാതായെന്ന കാര്യം തെലങ്കാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രജത് കുമാര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേന്ന് രജത് കുമാര്‍ പൊതുജനത്തോട് മാപ്പ് അപേക്ഷിക്കുകയുമുണ്ടായി. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട, മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ ടി കൃഷ്ണ പ്രസാദ് തുടങ്ങിയ പ്രമുഖര്‍ക്ക് വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തിനാല്‍ വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു.

 court

Recommended Video

cmsvideo
തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന്റെ പതനം | Oneindia Malayalam

119 സീറ്റുകളില്‍ 116 സീറ്റുകളിലെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 80 സീറ്റുകളില്‍ ടിആര്‍എസ് മേധാവിത്വം തുടരുകയാണ്. കോണ്‍ഗ്രസ്സ് 26 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. മറ്റുള്ളവര്‍ 10 സീറ്റില്‍ മുന്നേറുന്നു. ഇതില്‍ 7 സീറ്റില്‍ അസറുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയാണ് മുന്നേറുന്നത്.

English summary
Telangana assembly election Results live updates, congress move to sc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X