തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന്റെ പതനത്തിന് ആക്കം കൂട്ടിയത് ടിഡിപി സഖ്യം; ടിആര്‍എസ് പ്രചരണം ഏറ്റു
Recommended Video

ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയതിന് പിന്നാലെ ടിഡിപി, സിപിഐ എന്നീ കക്ഷികളുമായി സഖ്യം രൂപീകരിച്ച കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കാം എന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ടിഡിപിയുമായുള്ള സഖ്യം കോണ്‍ഗ്രസ്സിന് തിരിച്ചടിയായിരിക്കുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
തെലങ്കാനയില്‍ അധികാരത്തില്‍ എത്തുക എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയായിരുന്നു 37 വര്‍ഷത്തിന് ശേഷം ടിഡിപിയുമായി കോണ്‍ഗ്രസ് ടിഡിപിയുമായി സഖ്യം രൂപീകരിച്ചത്. എന്നാല്‍ തെലങ്കാന സംസ്ഥാന രൂപീകരണത്തിന് തടസ്സം നിന്ന ടിഡിപിയുമായി സഖ്യം ചേര്‍ന്ന് കോണ്‍ഗ്രസ്സ് തെലങ്കാനയിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ടിആര്‍എസിന്റെ പ്രചരണം.
ഈ പ്രചരണങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു എന്നാണ് ടിആര്‍എസിന്റെ മികച്ച വിജയം സൂചിപ്പിക്കുന്നത്. ടിഡിപിക്ക് സ്വാധീനമുള്ള ഇടങ്ങളിലെല്ലാം വ്യക്തമായ മുന്നേറ്റം നടത്താന്‍ ടിആർഎസിന് സാധിച്ചു. ഇടത് പാളയത്തില്‍ നിന്ന് സിപിഐയെ അടര്‍ത്തി സഖ്യത്തില്‍ ചേര്‍ത്തെങ്കിലും ഇതും കോണ്‍ഗ്രസ്സിന് ഗുണം ചെയ്തില്ല. ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാന്‍ കഴിയാതിരുന്നതും കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടി.

119 സീറ്റുകളിലേയും ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ 84 സീറ്റുകളിലാണ് ടിആര്‍എസ് മുന്നേറുന്നത്. ആദ്യ മണിക്കൂറുകളില്‍ മികച്ച മുന്നേറ്റം കാഴ്ച്ച വെച്ചിരുന്നെങ്കിലും 26 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ഇപ്പോള്‍ ലീഡ് ചെയ്യാന്‍ കഴിയുന്നത്.












Click it and Unblock the Notifications