കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസിആര്‍ തെലങ്കാന വിട്ട് പുറത്തേക്ക്; ദേശീയ പാര്‍ട്ടി ഉടന്‍, വന്‍ പ്രഖ്യാപനം!! ലക്ഷ്യം പുതിയ മുന്നണി

Google Oneindia Malayalam News

ഹൈദരാബാദ്: കോണ്‍ഗ്രസിനെയും ബിജെപിയെയും തുന്നംപാറിച്ച പ്രകടനം തെലങ്കാനയില്‍ കാഴ്ചവെച്ച കെ ചന്ദ്രശേഖര റാവു പുതിയ പ്രഖ്യാപനം നടത്തി. ദേശീയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തെയും ബിജെപിയെയും ഏറെ പിന്നിലാക്കി വന്‍ മുന്നേറ്റമാണ് ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസ് നടത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഇനി ദേശീയ തലത്തിലാണ് കെസിആര്‍ കളിക്കാന്‍ പോകുന്നത്. തെലുങ്ക് ദേശത്തെ ശക്തരായ നേതാക്കളാണ് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവുവും.....

നായിഡു സജീവം

നായിഡു സജീവം

നായിഡു നേരത്തെ കോണ്‍ഗ്രസ് സഖ്യത്തിന് കരുത്തുപകരാനുള്ള നീക്കങ്ങളുമായി ദേശീയ തലത്തില്‍ സജീവമാണ്. ബിജെപിക്കെതിരെ ആണ് നായിഡുവിന്റെ ഒരുക്കം. എന്നാല്‍ കെസിആര്‍ ഒരുപടി കൂടി കടന്നാണ് പോരാടുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ പുതിയ പാര്‍ട്ടി എന്നതാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഒരു വലിയ പ്രഖ്യാപനം

ഒരു വലിയ പ്രഖ്യാപനം

ഒരു വലിയ പ്രഖ്യാപനം താന്‍ നടത്തുന്നുവെന്ന് വ്യക്തമാക്കിയാണ് കെസിആര്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൂടുതല്‍ കാര്യങ്ങള്‍ ദില്ലയില്‍ വിശദീകരിക്കും. പ്രാദേശിക കക്ഷികളുടെ കൂട്ടായ്മയാകും പുതിയ പാര്‍ട്ടി എന്നും അദ്ദേഹം പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്-ബിജെപി ഇതര കക്ഷിയാകും കേന്ദ്രത്തില്‍ അധികാരത്തില്‍ വരിക. അതിനുവേണ്ടിയുള്ള ഒരുക്കമാണിതെന്നും കെസിആര്‍ പറഞ്ഞു.

പാര്‍ട്ടിയുടെ പേര്, പതാക

പാര്‍ട്ടിയുടെ പേര്, പതാക

പാര്‍ട്ടിയുടെ പേര്, പതാക എന്നീ കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാല്‍ പുതിയ പാര്‍ട്ടി ദേശീയ തലത്തില്‍ ഒരു ഐക്യമുന്നണിയായേക്കാമെന്നും അദ്ദേഹം സൂചന നല്‍കി. സാമ്പത്തിക വിദഗ്ധരുമായും ബുദ്ധിജീവികളുമായും താന്‍ വിഷയം സംസാരിച്ചുവെന്നും നടപടികളുമായി മുന്നോട്ട് പോകുമെന്നും കെസിആര്‍ പറഞ്ഞു.

വ്യാഴാഴ്ച അധികാരമേല്‍ക്കും

വ്യാഴാഴ്ച അധികാരമേല്‍ക്കും

അതേസമയം, തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി വ്യാഴാഴ്ച അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങ് 1.30നാണ് നടക്കുക. ഇന്ന് നിയമസഭാ കക്ഷിയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

 88 സീറ്റുമായി

88 സീറ്റുമായി

88 സീറ്റുമായി മികച്ച വിജയമാണ് തെലങ്കാനയില്‍ ടിആര്‍എസ് നേടിയത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് ചന്ദ്രശേഖര റാവു തെലങ്കാനയുടെ മുഖ്യമന്ത്രിയാകാന്‍ പോകുന്നത്. എതിരാളികളെ വളരെ പിന്നിലാക്കിയായിരുന്നു ടിആര്‍എസിന്റെ മുന്നേറ്റം.

 എതിരാളികള്‍ ശക്തര്‍

എതിരാളികള്‍ ശക്തര്‍

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും ബിജെപിയും അടക്കം ത്രികോണ മല്‍സരമാണ് തെലങ്കാനയില്‍ നടന്നത്. ചന്ദ്രശേഖര റാവു ഗാജ്വല്‍ മണ്ഡലത്തില്‍ നിന്ന് 51000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെസിആറിന്റെ മകന്‍ കെടി രാമറാവു, അനന്തരവന്‍ ടി ഹരീഷ് റാവു എന്നിവരും മികച്ച ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കഴിഞ്ഞ സര്‍ക്കാരില്‍ ഇരുവരും മന്ത്രിമാരായിരുന്നു.

കെസിആര്‍ തന്നെ

കെസിആര്‍ തന്നെ

പുതിയ എംഎല്‍എമാര്‍ ബുധനാഴ്ച 11.30ന് യോഗം ചേര്‍ന്നിരുന്നു. ഈ യോഗമാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ കെസിആറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.

തലാഖ്, തലാഖ്, തലാഖ്!! ബിജെപിയെ പൊളിച്ചടുക്കി ശശി തരൂര്‍; 'സോ അപ്‌സെറ്റ്', വ്യാപക വിമര്‍ശനവുംതലാഖ്, തലാഖ്, തലാഖ്!! ബിജെപിയെ പൊളിച്ചടുക്കി ശശി തരൂര്‍; 'സോ അപ്‌സെറ്റ്', വ്യാപക വിമര്‍ശനവും

English summary
Telangana assembly elections: CM KCR to float new national party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X