കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ കോണ്‍ഗ്രസ്സിന് തന്ത്രമൊരുക്കാന്‍ ഉമ്മന്‍ചാണ്ടിയും; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നാളെ

Google Oneindia Malayalam News

ഹെെദരാബാദ്: കോണ്‍ഗ്രസ്സിന്റെ ആധിപത്യത്തിന് വലിയ വിള്ളല്‍ വീഴ്ത്തിക്കൊണ്ടാണ് നാലുകൊല്ലം മുമ്പ് ആന്ധ്രാപ്രദേശും തെലുങ്കാനയും വിഭജിക്കപ്പെട്ടത്. തെലുങ്കാനയില്‍ സഖ്യമില്ലാത്തതാണ് കോണ്‍ഗ്രസ്സിന് അധികാരം നഷ്ടമാക്കിയതെങ്കില്‍, ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിലേക്ക് പ്രവര്‍ത്തകരും കൂറുമാറുകയായിരുന്നു.

സുധാകരന്‍ ബിജെപിയില്‍ പോകുന്നു; കോണ്‍ഗ്രസുകാര്‍ തന്നെ തനിക്കെതിരെ പ്രചാരണം നടത്തുന്നു: കെ സുധാകരന്‍സുധാകരന്‍ ബിജെപിയില്‍ പോകുന്നു; കോണ്‍ഗ്രസുകാര്‍ തന്നെ തനിക്കെതിരെ പ്രചാരണം നടത്തുന്നു: കെ സുധാകരന്‍

കോണ്‍ഗ്രസ്സിനെ വീഴ്ത്തി അധികാരം പിടിച്ചെടുത്ത ടിആര്‍എസ് കാലാവധി തീരുന്നതിന് മുമ്പ് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഏത് വിധേനയും അതിന് തടയിടാനാണ് കോണ്‍ഗ്രസ് നീക്കം. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപട്ടിക പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് സഖ്യത്തിന് ഇത്തവണ തന്ത്രങ്ങളൊരുക്കാന്‍ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉണ്ടെന്നതാണ് ശ്രദ്ധേയം.

കോണ്‍ഗ്രസ് ഇത്തവണ

കോണ്‍ഗ്രസ് ഇത്തവണ

ടിഡിപി, സിപിഐ, ടിജെഎസ് എന്നീകക്ഷികളുമായി സഖ്യംചേര്‍ന്നാണ് കോണ്‍ഗ്രസ് ഇത്തവണ തെലുങ്കാനയില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സഖ്യകക്ഷികളുമായി രാഹുല്‍ ഗാന്ധിതന്നെ നേരിട്ടെത്തി ചര്‍ച്ച നടത്തിയാണ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്. പട്ടിക ശനിയാഴ്ച്ച പുറത്തിറക്കും.

പ്രചരണത്തിന് എത്തുന്നത്

പ്രചരണത്തിന് എത്തുന്നത്

രാഹുല്‍ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസ്സില്‍ നിന്ന് സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ചിദംബരം, തുടങ്ങിയവരും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും സംസ്ഥാനത്ത് സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും.

വാറങ്കലില്‍

വാറങ്കലില്‍

നവംബര്‍ 27 ന് വാറങ്കലില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേശളനത്തിലാണ് യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധി പങ്കെടുക്കുക. വാറങ്കലില്‍ മുന്‍മന്ത്രിയും ടിപിസിസി പ്രസിഡന്റുമായ പൊന്നാല ലക്ഷമണയാണ് മത്സരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയും

ഉമ്മന്‍ചാണ്ടിയും

കഴിഞ്ഞ തവണ നഷ്ടപ്പെട്ട അധികാരം ഇത്തവണ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ്സിന് വേണ്ടി തന്ത്രങ്ങളൊരുക്കാന്‍ ഉമ്മന്‍ചാണ്ടിയും ഉണ്ടെന്നതാണ് ശ്രദ്ധേയം. ഔദ്യോഗികമായി സംസ്ഥാനത്ത് ചുമതലയൊന്നുമില്ലെങ്കിലും തെലുങ്കാനയിലെ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഉമ്മന്‍ചാണ്ടി.

ടിആര്‍എസ് മാത്രമല്ല

ടിആര്‍എസ് മാത്രമല്ല

കോണ്‍ഗ്രസ്സിന് എതിരാളികളായി ടിആര്‍എസ് മാത്രമല്ല, രഹസ്യമായി അവര്‍ക്ക് പിന്തുണ കൊടുക്കുന്ന ബിജെപിയുമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെടുന്നത്. 2014 തെലുങ്കാന കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടത് ചെറിയ വ്യത്യാസത്തിന് മാത്രമായിരുന്നെന്നും അദ്ദേഹം പറയുന്നു.

കോടികള്‍ എറിഞ്ഞ്

കോടികള്‍ എറിഞ്ഞ്

എന്നാല്‍ പീന്നീട് കോടികള്‍ എറിഞ്ഞ് ടിആര്‍എസ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കുകയായിരുന്നു. അത് ജനാധിപത്യപരമായി തിരഞ്ഞെടുപ്പിലൂടെയായിരുന്നില്ല. ഇതെല്ലാം ജനങ്ങള്‍ക്ക് നന്നായി അറിയാം. ഇത്തവണ ജനം കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ എത്തിക്കും.

കോണ്‍ഗ്രസ്സും ബിജെപിയും

കോണ്‍ഗ്രസ്സും ബിജെപിയും

ടിആര്‍എസിന്റെ ശക്തി ന്യൂനപക്ഷമാണ്. പ്രത്യേകിച്ച് മുസ്ലിം വിഭാഗം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലാണ് ഏറ്റുമുട്ടുക. അപ്പോള്‍ ടിആര്‍എസിന് മുസ്ലിം പിന്തുണ ലഭിക്കില്ല. ഈ അപകടം മുന്നില്‍ കണ്ടാണ് ചന്ദ്രശേഖര റാവു നേരത്തെ നിയമസസഭ പിരിച്ചു വിട്ടതെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

പ്രതിപക്ഷത്തെ ഒരുകുടക്കീഴില്‍

പ്രതിപക്ഷത്തെ ഒരുകുടക്കീഴില്‍

തെലുങ്കാനയിലെ പ്രതിപക്ഷത്തെ ഒരുകുടക്കീഴില്‍ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമനടത്തിയത്. അത് വിജയിച്ചു. ടിഡിപി, സിപിഐ, ടിജെഎസ് തുടങ്ങിയ പാര്‍ട്ടികളുമായാണ് കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചിരിക്കുന്നത്. വിട്ടുവിഴ്ച്ചകള്‍ നടത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്.

ധൂര്‍ത്തടി

ധൂര്‍ത്തടി

തെലുങ്കാനയിലെ സര്‍ക്കാര്‍ കോടികള്‍ പരസ്യങ്ങള്‍ക്ക് വേണ്ടി ധൂര്‍ത്തടിക്കുകയാണ്. ഹൈദരാബാദില്‍ നിന്ന് ലഭിക്കുന്ന വലിയ നികുതി ഉപയോഗിച്ചാണ് തെലുങ്കാനപോലൊരു കൊച്ചുസംസ്ഥാനം ഇതുപോലെ പരസ്യങ്ങള്‍ നല്‍കുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ദേശീയ തലത്തില്‍

ദേശീയ തലത്തില്‍

കേന്ദ്രത്തില്‍ നിന്ന് നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് ഇറക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് എടുത്തുകാട്ടുക. വിലക്കയറ്റവും, അന്തര്‍ദേശീയ തലത്തിലേറ്റ തിരിച്ചടികളും ചര്‍ച്ചയാവും. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം ഉണ്ടാക്കുന്നതില്‍ തെലുങ്കാന ഉള്‍പ്പടേയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ വിജയം സുപ്രധാനമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിചേര്‍ത്തു.

English summary
telangana assembly elections congress to issue final list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X