കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ ജയം ഉറപ്പിച്ച് കോണ്‍ഗ്രസ്; 36 സീറ്റില്‍ തീരുമാനമായി, ടിആര്‍എസ് തന്ത്രം പൊളിഞ്ഞത് ഇവിടെ

Google Oneindia Malayalam News

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംവരെ കോണ്‍ഗ്രസിന് വിജയപ്രതീക്ഷ ഒട്ടുമില്ലാത്ത സംസ്ഥാനമായിരുന്നു തെലങ്കാന. കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രസമിതി തിളങ്ങി നില്‍ക്കുന്ന വേളയിലാണ് തിരഞ്ഞെടുപ്പ് ആരവം മുഴങ്ങിയത്. നിയമസഭ നേരത്തെ പിരിച്ചുവിട്ട് സാഹചര്യം മുതലെടുക്കാനായിരുന്നു ചന്ദ്രശേഖര റാവുവിന്റെ ശ്രമം.

എന്നാല്‍ എല്ലാ മോഹവും പൊലിഞ്ഞത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രത്തിന് മുന്നിലാണ്. കോണ്‍ഗ്രസ് ബദ്ധവൈരികളായ ടിഡിപിയുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിന് അങ്കംകുറിച്ചു. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഈ സഖ്യം കോണ്‍ഗ്രസിന് മികച്ച മുന്നേറ്റത്തിന് കളമൊരുക്കുമെന്നതാണ്. രസകരമാണ് തെലങ്കാനയിലെ രാഷ്ട്രീയ വിശേഷങ്ങള്‍....

സഖ്യം ഇങ്ങനെ

സഖ്യം ഇങ്ങനെ

തെലങ്കാനയില്‍ ഏറെകാലമായി കോണ്‍ഗ്രസിന്റെ കൂടെയാണ് സിപിഐ. ടിആര്‍എസിനെ തുന്നംപാറിക്കാന്‍ തെലങ്കാന ജനസമിതി കൂടി ഈ സഖ്യത്തില്‍ ചേര്‍ന്നു. എം കോഡന്‍ദരം അടുത്തിടെ രൂപീകരിച്ചതാണ് ടിജെഎസ്. ഈ സാഹചര്യത്തിലാണ് ടിഡിപി കൂടി സഖ്യത്തില്‍ ചേരുന്നത്.

അപ്രതീക്ഷിതം

അപ്രതീക്ഷിതം

ടിഡിപി-കോണ്‍ഗ്രസ് സഖ്യം ടിആര്‍എസ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ നീക്കമാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തിന് വഴിയൊരുക്കിയത്. ആന്ധ്രയുടെ കോണ്‍ഗ്രസ് ചുമതലയുള്ള നേതാവ് ഉമ്മന്‍ ചാണ്ടിയാണ്. ഇദ്ദേഹമടക്കമുള്ളവര്‍ തെലങ്കാന സഖ്യരൂപീകരണത്തില്‍ ഇടപെട്ടുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

മുന്നേറ്റത്തിന് തടയിടും

മുന്നേറ്റത്തിന് തടയിടും

ഈ സഖ്യം ടിആര്‍എസിന്റെ മുന്നേറ്റത്തിന് തടയിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഒരുപക്ഷേ ഇഞ്ചോടിച്ച് പോരാട്ടമായിരിക്കും ഇത്തവണ തെലങ്കാനയില്‍ നടക്കുക എന്നാണ് വിലയിരുത്തല്‍. ടിആര്‍എസിന് ചില സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാം. എന്നാല്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയുമില്ല.

ബിജെപിയും എംഐഎമ്മും

ബിജെപിയും എംഐഎമ്മും

ഈ സാഹചര്യത്തില്‍ ബിജെപി, അസദുദ്ദീന്‍ ഉവൈസിയുടെ എംഐഎം എന്നീ കക്ഷികള്‍ക്ക് നിര്‍ണായക പങ്ക് സര്‍ക്കാര്‍ രൂപീകരണത്തില്‍ വരുമെന്നും വിലയിരുത്തലുണ്ട്. കോണ്‍ഗ്രസ് സഖ്യത്തെ പ്രജാകൂട്ടമി എന്നാണ് വിളിക്കുന്നത്. ഈ സഖ്യത്തിന് ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍.

വോട്ടിങ് ശതമാനത്തില്‍ മുന്നില്‍

വോട്ടിങ് ശതമാനത്തില്‍ മുന്നില്‍

2014ലാണ് തെലങ്കാന സംസ്ഥാനം ആദ്യമായി തിരഞ്ഞെടുപ്പ് നേരിട്ടത്. അന്ന് കോണ്‍ഗ്രസിന് 25 ശതമാനം വോട്ട് ലഭിച്ചിരുന്നു. ടിഡിപിക്കാകട്ടെ 15 ശതമാനവും. ഈ രണ്ട് പാര്‍ട്ടികളും സഖ്യമുണ്ടാക്കിയ സാഹചര്യത്തില്‍ 40 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്ന് അനുമാനിക്കാം. എന്നാല്‍ ടിആര്‍എസിന് കഴിഞ്ഞതവണ ലഭിച്ചത് 34 ശതമാനം വോട്ടായിരുന്നു.

36 സീറ്റ് ഉറപ്പിക്കാം

36 സീറ്റ് ഉറപ്പിക്കാം

119 അംഗ നിയമസഭയാണ് തെലങ്കാനയിലേത്. കഴിഞ്ഞതവണ ടിആര്‍എസിന് ലഭിച്ചത് 63 സീറ്റാണ്. കോണ്‍ഗ്രസിന് 21ഉം ടിഡിപിക്ക് 15ഉം സീറ്റുകള്‍ ലഭിച്ചു. 60 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇവിടെ മറ്റൊരു കാര്യം എടുത്തുപറയേണ്ടതാണ്. 2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പമായിരുന്നു ആന്ധ്രയിലെയും തെലങ്കാനയിലെയും വോട്ടെടുപ്പ്. ടിഡിപി ബിജെപി സഖ്യത്തിലുമായിരുന്നു.

ബന്ധിപ്പിക്കാന്‍ സാധ്യമല്ല

ബന്ധിപ്പിക്കാന്‍ സാധ്യമല്ല

വോട്ടിങ് ശതമാനവും സീറ്റുകളുടെ എണ്ണവും തമ്മില്‍ ബന്ധമുണ്ടാകില്ലെന്നതാണ് വസ്തുത. കൂടുതല്‍ ശതമാനം വോട്ട് നേടുന്നവര്‍ക്ക് കൂടുതല്‍ സീറ്റ് ലഭിക്കണമെന്നില്ല. ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ സാഹചര്യത്തിന് സമാനമാണ് തെലങ്കാനയിലെ ചില കാര്യങ്ങള്‍. കഴിഞ്ഞ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുപിയില്‍ എസ്പിയും ബിഎസ്പിയും ഒന്നിച്ച പോലെയാണ് തെലങ്കാനയില്‍ കോണ്‍ഗ്രസും ടിഡിപിയും ഒന്നിച്ചത്. രണ്ടിടത്തും വൈരംമറന്നുള്ള കൂടിച്ചേരലായിരുന്നു.

വിരുദ്ധ പക്ഷം

വിരുദ്ധ പക്ഷം

35 വര്‍ഷമായി ആന്ധ്രയില്‍ കോണ്‍ഗ്രസും ടിഡിപിയും വിരുദ്ധ പക്ഷത്താണ്. ഇരുപാര്‍ട്ടികളും കൊമ്പുകോര്‍ത്താണ് മുന്നോട്ട് പോയിട്ടുള്ളത്. ഒരുവേളയില്‍ ടിഡിപി ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കുകയും ചെയ്തു. കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാപിതാവ് എന്‍ടി രാമറാവു ടിഡിപി രൂപീകരിച്ചത്. ഇതെല്ലാം മാറ്റിവെച്ചാണ് ഇരുപാര്‍ട്ടികളും പുതിയ സഖ്യമുണ്ടാക്കിയത്.

നേരിട്ട് ഏറ്റുമുട്ടിയത്

നേരിട്ട് ഏറ്റുമുട്ടിയത്

2014ല്‍ കോണ്‍ഗ്രസ്-സിപിഐ സഖ്യവും ടിഡിപിയും നേരിട്ട് ഏറ്റുമുട്ടിയത് 72 സീറ്റിലാണ്. എന്നാല്‍ ഇത്തവണ ഈ കൊമ്പുകോര്‍ക്കലുണ്ടാകില്ല. ഇവരുടെ പുതിയ സഖ്യം 53 സീറ്റുകളില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കാന്‍ ശേഷിയുള്ളതാണ്. എന്നാല്‍ ഇരുപാര്‍ട്ടികളിലും സഖ്യമുണ്ടാക്കിയതിനോട് യോജിപ്പില്ലാത്തവര്‍ ഒട്ടേറെയുണ്ട്. അതുകൊണ്ടുതന്നെ വിമത നീക്കവും പ്രതീക്ഷിക്കാം.

വൈരം മറന്ന പോരാടിയാല്‍

വൈരം മറന്ന പോരാടിയാല്‍

വോട്ടുകള്‍ പരസ്പരം കൈമാറുകയും സഖ്യം ഫലപ്രദമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തിന് 72ല്‍ 16 സീറ്റ് ഉറപ്പായും ലഭിക്കും. ഈ പതിനാറ് സീറ്റില്‍ 13 സീറ്റുകള്‍ ടിആര്‍എസിന്റേതാണ്. രണ്ടെണ്ണം വൈഎസ്ആര്‍ കോണ്‍ഗ്രസിന്റേതും. ഒന്ന് സിപിഎമ്മിന്റേതുമാണ്.

സൗഹൃദ മല്‍സരം

സൗഹൃദ മല്‍സരം

കോണ്‍ഗ്രസിന്റെയും ടിഡിപിയുടെയും കഴിഞ്ഞതവണയുള്ള സീറ്റുകള്‍ 36 ആണ്. കൂടാതെ സഖ്യം ചേര്‍ന്നത് വഴി 16 സീറ്റ് അധികം ലഭിച്ചേക്കാം. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സഖ്യത്തില്‍ കോണ്‍ഗ്രസ് 113 സീറ്റില്‍ മല്‍സരിച്ചിരുന്നു. സിപിഐ ഏഴ് സീറ്റിലും. മഹേശ്വരം മണ്ഡലത്തില്‍ ഇരുപാര്‍ട്ടികളും സൗഹൃദ മല്‍സരത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

കോണ്‍ഗ്രസ് 100 സീറ്റില്‍

കോണ്‍ഗ്രസ് 100 സീറ്റില്‍

ഇത്തവണ കോണ്‍ഗ്രസ് 100 സീറ്റില്‍ മല്‍സരിക്കുന്നു. ടിഡിപി 13 സീറ്റിലും ടിജെഎസ് ആറ് സീറ്റിലും സിപിഐ മൂന്ന് സീറ്റിലും മല്‍സരിക്കുന്നു. ചില മണ്ഡലങ്ങളില്‍ 2014ലേതു പോലെ സൗഹൃദ മല്‍സരങ്ങള്‍ നടക്കുന്നുണ്ട്. തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്തുണ്ടാക്കിയ സഖ്യം ആന്ധ്രയില്‍ തിരിച്ചടിക്കുമോ എന്ന ആശങ്കയും ബാക്കിയാണ്.

ആന്ധ്രയിലെ പേടി

ആന്ധ്രയിലെ പേടി

ആന്ധ്രയില്‍ ടിഡിപിയാണ് പ്രധാന പാര്‍ട്ടി. തൊട്ടുപിന്നില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസാണ്. മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ്. വൈഎസ്ആര്‍ കോണ്‍ഗ്രസിനെ തിരിച്ചു കോണ്‍ഗ്രസിലെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. ഈ നീക്കത്തിന് തിരിച്ചടിയാണ് തെലങ്കാനയിലെ സഖ്യം.

കായലില്‍ കണ്ടെത്തിയ മൃതദേഹം ജീമോളുടേത്; വീട്ടിലേക്ക് പുറപ്പെട്ട ശേഷം സംഭവിച്ചത്... പോലീസ് പറയുന്നത് കായലില്‍ കണ്ടെത്തിയ മൃതദേഹം ജീമോളുടേത്; വീട്ടിലേക്ക് പുറപ്പെട്ട ശേഷം സംഭവിച്ചത്... പോലീസ് പറയുന്നത്

English summary
Telangana Assembly Polls 2018: Alliance could help Congress-TDP gain 16 extra seats, consolidate 36 more
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X