ജിമെയിലും യാഹുവും നിരോധിച്ചു!!! സ്വകാര്യ ഇമെയില്‍ നിരോധനത്തിന് പിന്നില്‍...
ഹൈദരാബാദ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജിമെയില്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഇമെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. തെലങ്കാന സര്‍ക്കാരാണ് ജിമെയില്‍, യാഹൂ, റെഡ്ഡിഫ് എന്നിവയുടെ ഇ-മെയില്‍ സേവനങ്ങള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശവുമായി രംഗത്തെത്തിയിട്ടുള്ളത്. ആറ് മാസത്തിനുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ച ആവശ്യം.
സ്വകാര്യ ഇമെയിലുകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് കേന്ദ്ര നയത്തെ പിന്‍പറ്റി തെലങ്കാന സര്‍ക്കാര്‍ സ്വകാര്യ ഇ-മെയില്‍ സേവനങ്ങളെ ഒഴിവാക്കുന്നത്.

സുരക്ഷ
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് 2015ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ഇമെയില്‍ സേവനങ്ങള്‍ നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉടമസ്തതയിലുള്ള ഇമെയില്‍ നിര്‍ബന്ധമാക്കിയിരുന്നു.

ജനുവരി
2016 ജനുവരിയില്‍ കേന്ദ്രനയത്തിന്റെ തുടര്‍ച്ചയെന്നോണമാണ് തെലങ്കാന സര്‍ക്കാര്‍ ഇത്തരത്തിലൊരു പ്രമേയം അവതരിപ്പിച്ചത്.

സമയം
സ്വകാര്യ ഇമെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പഴയത് ഉപേക്ഷിച്ച് പുതിയ അക്കൗണ്ട് ആരംഭിക്കാന്‍ സര്‍ക്കാര്‍ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ജനറല്‍ അഡ്മിനിസ്ട്രേഷന്
ആഭ്യന്തര വകുപ്പ്, ധനകാര്യം, റവന്യൂ, ജനറല്‍ അഡ്മിനിസ്ട്രേഷന് എന്നീ വകുപ്പുകളില്‍ സേവനമനുഷ്ഠിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പുതിയ നിര്‍ദ്ദേശം ബാധകമാവുക.

സുതാര്യത
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനൊപ്പം സുതാര്യത കൊണ്ടുവരുന്നതിനുള്ള ശ്രമം കൂടിയാണിത്. തെലങ്കാനയിലെ സര്‍ക്കാര്‍ ജീവനക്കാരെല്ലാം സ്വകാര്യ ഇ- മെയില്‍ സേവനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതോടെ ആണ് ഈ തീരുമാനം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications