കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിമെയിലും യാഹുവും നിരോധിച്ചു!!! സ്വകാര്യ ഇമെയില്‍ നിരോധനത്തിന് പിന്നില്‍...

  • By Sandra
Google Oneindia Malayalam News

ഹൈദരാബാദ്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജിമെയില്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഇമെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. തെലങ്കാന സര്‍ക്കാരാണ് ജിമെയില്‍, യാഹൂ, റെഡ്ഡിഫ് എന്നിവയുടെ ഇ-മെയില്‍ സേവനങ്ങള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശവുമായി രംഗത്തെത്തിയിട്ടുള്ളത്. ആറ് മാസത്തിനുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ച ആവശ്യം.

സ്വകാര്യ ഇമെയിലുകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് കേന്ദ്ര നയത്തെ പിന്‍പറ്റി തെലങ്കാന സര്‍ക്കാര്‍ സ്വകാര്യ ഇ-മെയില്‍ സേവനങ്ങളെ ഒഴിവാക്കുന്നത്.

സുരക്ഷ

സുരക്ഷ

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് 2015ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ഇമെയില്‍ സേവനങ്ങള്‍ നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉടമസ്തതയിലുള്ള ഇമെയില്‍ നിര്‍ബന്ധമാക്കിയിരുന്നു.

ജനുവരി

ജനുവരി

2016 ജനുവരിയില്‍ കേന്ദ്രനയത്തിന്റെ തുടര്‍ച്ചയെന്നോണമാണ് തെലങ്കാന സര്‍ക്കാര്‍ ഇത്തരത്തിലൊരു പ്രമേയം അവതരിപ്പിച്ചത്.

സമയം

സമയം

സ്വകാര്യ ഇമെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പഴയത് ഉപേക്ഷിച്ച് പുതിയ അക്കൗണ്ട് ആരംഭിക്കാന്‍ സര്‍ക്കാര്‍ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

 ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍

ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍

ആഭ്യന്തര വകുപ്പ്, ധനകാര്യം, റവന്യൂ, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളില്‍ സേവനമനുഷ്ഠിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പുതിയ നിര്‍ദ്ദേശം ബാധകമാവുക.

സുതാര്യത

സുതാര്യത

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനൊപ്പം സുതാര്യത കൊണ്ടുവരുന്നതിനുള്ള ശ്രമം കൂടിയാണിത്. തെലങ്കാനയിലെ സര്‍ക്കാര്‍ ജീവനക്കാരെല്ലാം സ്വകാര്യ ഇ- മെയില്‍ സേവനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതോടെ ആണ് ഈ തീരുമാനം.

English summary
Telangana ban officials from using, Gmail and other private email services. Gmail, Yahoo mail, and Reddiff mail also included in the baned category.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X