കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന വിഷയത്തില്‍ എംപിമാരുടെ ആത്മഹത്യാഭീഷണി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ പാര്‍ലമെന്റില്‍ രോഷം ആഞ്ഞടിക്കുന്നു. കേന്ദ്രമന്ത്രിമാരടക്കം എംപിമാര്‍ നടുത്തളത്തിലിറങ്ങി കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. സീമാന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ ആത്മഹത്യാഭാഷണി മുഴക്കി.

കേന്ദ്ര റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു ഇതെല്ലാം. മന്ത്രിമാരുടെ പ്രകടനത്തില്‍ താന്‍ ദു:ഖിതനാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പോലും പറഞ്ഞു.

Loksabha

റെയില്‍വേ ബജറ്റ് പാസാക്കിയതിന് ശേഷം തെലങ്കാന ബില്‍ പരിഗണനക്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 13 ന് ഉച്ചയോടെ ബില്‍ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്രമന്ത്രിസഭയിലെ ആറ് മന്ത്രിമാരാണ് തെലങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. കൂടാതെ സീമാന്ധ്ര മേഖലയിലെ മുഴുവന്‍ എംപിമാരും ബില്ലിനെതിരാണ്.

ബില്‍ വ്യാഴാഴ്ച ബിജെപിയുടെ പിന്തുണയോടെ അവതരിപ്പിക്കും എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ബിജെപി നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ അംഗീകരിക്കും.

എന്നാല്‍ ഒരു വിധത്തിലും ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സീമാന്ധ്ര എംപിമാര്‍ ഉറപ്പിച്ച് പറയുന്നു. ബില്‍ നടപ്പാക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി.

English summary
Telangana bill likely in Lok Sabha today amid MPs' suicide threats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X