കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന ബില്‍ ലോക്‌സഭ പാസാക്കി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി:പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്കൊടുവില്‍ തെലങ്കാല ബില്‍ ലോക്‌സഭ പാസക്കി. സീമാന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെ സഭ ബില്‍ പാസാക്കുകയായിരുന്നു.

ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് താന്‍ രാജിവക്കുകയാണെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി അറിയിച്ചു കഴിഞ്ഞു. ഫെബ്രുവരി 19 ബുധനാഴ്ചയില്‍ ആന്ധ്രയില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Loksabha

ഇത് രാജ്യത്തിന്റെ കറുത്ത ദിനം എന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി പ്രതികരിച്ചത്. പകല്‍ വെളിച്ചത്തില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് കണ്ടുവെന്നും ജഗന്‍ പറഞ്ഞു.

ബിജെപിയുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. ഹൈദരാബദിനെ തെലങ്കാനയുടെ മാത്രം തലസ്ഥാനമാക്കണം എന്ന ഭേദഗതി വോട്ടിനിട്ട് തള്ളി.

ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടേകാലോടെയാണ് ബില്‍ ചര്‍ച്ചക്കെടുത്തത്. അപ്പോള്‍ തന്നെ സീമാന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ഇതേ തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. പിന്നീട് സഭയില്‍ നിന്നുള്ള തത്സമയ സംപ്രേഷണവും നിര്‍ത്തിവക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.

English summary
Telangana bill passed in Lok Sabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X