എസ്എസ് രാജമൗലിക്ക് ബിജെപിയുടെ ഭീഷണി; ആര്‍ആര്‍ആര്‍ സിനിമയില്‍ ചില ഭാഗം ഒഴിവാക്കണം
ഹൈദരാബാദ്: പ്രശസ്ത സിനിമാ നിര്‍മാതാവ് എസ്എസ് രാജമൗലിക്ക് ബിജെപിയുടെ ഭീഷണി. പുറത്തിറങ്ങാനിരിക്കുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. നായകന് മുസ്ലിം വേഷം ധരിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ബിജെപി തെലങ്കാന അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് ആവശ്യപ്പെട്ടു. ദുബ്ബാക്കയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി നേതാവ് കൊമരം ഭീമിന്റെ കഥയാണ് പ്രധാനമായും ആര്‍ആര്‍ആറില്‍ പറയുന്നത്. ഹൈദരാബാദ് നൈസാമിനെതിരെ പോരാടിയിരുന്ന നേതാവാണ് കൊമരം ഭീം. ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ പലയിടത്തും കൊമരം ഭീമിനെ ദൈവമായി ആരാധിക്കുന്നുണ്ട്. ഇദ്ദേഹത്തെ അവതരിപ്പിക്കുന്ന ജൂനിയര്‍ എന്‍ടിആര്‍ തൊപ്പിയണിഞ്ഞുള്ള ഭാഗങ്ങള്‍ സിനിമയിലുണ്ട്. ഇത് ഒഴിവാക്കണമെന്നാണ് ബിജെപി നേതാവിന്റെ ആവശ്യം.
നായകന് മുസ്ലിം തൊപ്പി ധരിച്ചുള്ള ഭാഗം ഒഴിവാക്കാതെ ചിത്രം പുറത്തിറക്കാന്‍ ധൈര്യമുണ്ടോ എന്ന് ബിജെപി അധ്യക്ഷന്‍ രാജമൗലിയെ വെല്ലുവിളിച്ചു. അത് ഒരിക്കലും അംഗീകരിക്കില്ലെന്നും സഞ്ജയ് പറഞ്ഞു. കൊമരം ഭീമിന്റെ 80ാം ചരമദിനമാണ് ഇന്ന്. തെലങ്കാനയിലെ കൊമരം ഭീം ആസിഫാബാദ് ജില്ലയില്‍ വന്‍ ആഘോഷങ്ങളാണ് നടന്നത്.
ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഈ സിനിമ മറ്റൊരു ചരിത്രമാകുമെന്ന് കരുതുന്നു. 450 കോടി രൂപ ചെലവിലാണ് സിനിമ നിര്‍മിക്കുന്നത്. രണ്ട് സ്വാതന്ത്ര സമര പോരാളികളെയാണ് ചിത്രത്തില്‍ പ്രധാനമായും അവതരിപ്പിക്കുന്നത്. കൊമരം ഭീമിന് പുറമ അല്ലുരി സീതരാമയുടെ ചരിത്രവും സിനിമയില്‍ വിഷയമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അജയ് ദേവ്ഗണ്, ആലിയ ഭട്ട്, അല്ലിസണ് ഡൂഡി, റായ് സ്റ്റിവന്സണ്, ഉലിവിയ മോറിസ് എന്നിവരും സിനിമയുടെ ഭാഗമാകും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications