കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ് രാജമൗലിക്ക് ബിജെപിയുടെ ഭീഷണി; ആര്‍ആര്‍ആര്‍ സിനിമയില്‍ ചില ഭാഗം ഒഴിവാക്കണം

Google Oneindia Malayalam News

ഹൈദരാബാദ്: പ്രശസ്ത സിനിമാ നിര്‍മാതാവ് എസ്എസ് രാജമൗലിക്ക് ബിജെപിയുടെ ഭീഷണി. പുറത്തിറങ്ങാനിരിക്കുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. നായകന്‍ മുസ്ലിം വേഷം ധരിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ബിജെപി തെലങ്കാന അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് ആവശ്യപ്പെട്ടു. ദുബ്ബാക്കയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ra

ആദിവാസി നേതാവ് കൊമരം ഭീമിന്റെ കഥയാണ് പ്രധാനമായും ആര്‍ആര്‍ആറില്‍ പറയുന്നത്. ഹൈദരാബാദ് നൈസാമിനെതിരെ പോരാടിയിരുന്ന നേതാവാണ് കൊമരം ഭീം. ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ പലയിടത്തും കൊമരം ഭീമിനെ ദൈവമായി ആരാധിക്കുന്നുണ്ട്. ഇദ്ദേഹത്തെ അവതരിപ്പിക്കുന്ന ജൂനിയര്‍ എന്‍ടിആര്‍ തൊപ്പിയണിഞ്ഞുള്ള ഭാഗങ്ങള്‍ സിനിമയിലുണ്ട്. ഇത് ഒഴിവാക്കണമെന്നാണ് ബിജെപി നേതാവിന്റെ ആവശ്യം.

യുഡിഎഫിനൊപ്പം നിന്നാല്‍ കൂടുതല്‍ നേട്ടമെന്ന് എന്‍സിപി; ദേശീയ നേതൃത്വം കാപ്പനൊപ്പംയുഡിഎഫിനൊപ്പം നിന്നാല്‍ കൂടുതല്‍ നേട്ടമെന്ന് എന്‍സിപി; ദേശീയ നേതൃത്വം കാപ്പനൊപ്പം

നായകന്‍ മുസ്ലിം തൊപ്പി ധരിച്ചുള്ള ഭാഗം ഒഴിവാക്കാതെ ചിത്രം പുറത്തിറക്കാന്‍ ധൈര്യമുണ്ടോ എന്ന് ബിജെപി അധ്യക്ഷന്‍ രാജമൗലിയെ വെല്ലുവിളിച്ചു. അത് ഒരിക്കലും അംഗീകരിക്കില്ലെന്നും സഞ്ജയ് പറഞ്ഞു. കൊമരം ഭീമിന്റെ 80ാം ചരമദിനമാണ് ഇന്ന്. തെലങ്കാനയിലെ കൊമരം ഭീം ആസിഫാബാദ് ജില്ലയില്‍ വന്‍ ആഘോഷങ്ങളാണ് നടന്നത്.

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഈ സിനിമ മറ്റൊരു ചരിത്രമാകുമെന്ന് കരുതുന്നു. 450 കോടി രൂപ ചെലവിലാണ് സിനിമ നിര്‍മിക്കുന്നത്. രണ്ട് സ്വാതന്ത്ര സമര പോരാളികളെയാണ് ചിത്രത്തില്‍ പ്രധാനമായും അവതരിപ്പിക്കുന്നത്. കൊമരം ഭീമിന് പുറമ അല്ലുരി സീതരാമയുടെ ചരിത്രവും സിനിമയില്‍ വിഷയമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, അല്ലിസണ്‍ ഡൂഡി, റായ് സ്റ്റിവന്‍സണ്‍, ഉലിവിയ മോറിസ് എന്നിവരും സിനിമയുടെ ഭാഗമാകും.

English summary
Telangana BJP Chief threatens filmmaker SS Rajamouli over RRR row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X