കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് യുവാക്കളെ ബിജെപി നേതാവ് ചെളിയില്‍ മുക്കി; പണി കിട്ടിയത് അനുയായി വഴി, ഒടുവില്‍ മുങ്ങി

  • By Ashif
Google Oneindia Malayalam News

ഹൈദരാബാദ്: അനധികൃത ഖനനം ചോദ്യം ചെയ്ത ദളിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെളിയില്‍ മുക്കുകയും ചെയ്ത ബിജെപി നേതാവിനെതിരേ പോലീസ് കേസെടുത്തു. ബിജെപി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം ഭാരതി റെഡ്ഡിക്കെതിരേയാണ് തെലങ്കാനയിലെ നിസാമാബാദ് പോലീസ് കേസെടുത്തത്.

ദളിത് സംഘടനാ നേതാവ് മണിക്കോള ഗംഗാധരന്റെ പരാതിയിലാണ് പോലീസ് നടപടി. കോന്ദ്ര ലക്ഷ്മണ്‍, രാജേശ്വര്‍ എന്നിവര്‍ക്കാണ് ഭാരത് റെഡ്ഡിയുടെ മര്‍ദ്ദനമേറ്റത്. സപ്തംബറിലാണ് സംഭവം നടന്നതെങ്കിലും റെഡ്ഡിയുടെ അനുയായിയായ ബിജെപി പ്രവര്‍ത്തകന്‍ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിവാദമായത്.

4b9662f8

അഭംഗപട്ടണത്ത് സര്‍ക്കാര്‍ അനുമതിയില്ലാതെ ഖനനം നടത്തിയത് ചോദ്യം ചെയ്യുകയായിരുന്നു ലക്ഷ്മണും രാജേശ്വറും. ഇവരെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ച റെഡ്ഡി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്നും അരിശം തീര്‍ന്നില്ല. പിന്നീട് ചെളിവെള്ളത്തില്‍ മുങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

ചെളിക്കുളത്തില്‍ ഏറെ നേരം നിര്‍ത്തിയ ശേഷമാണ് മുങ്ങാന്‍ ആവശ്യപ്പെട്ടത്. ഉപദ്രവിക്കരുതെന്ന് ഇരുവരും അപേക്ഷിച്ചെങ്കിലും റെഡ്ഡി ചെവിക്കൊണ്ടില്ല. പരാതി നല്‍കിയാല്‍ ഇല്ലാതാക്കുമെന്ന് റെഡ്ഡി ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

സൗദിയിലെ രഹസ്യനീക്കം പുറത്ത്; രാജാവും മകനും മണത്തറിഞ്ഞു, കൂട്ട അറസ്റ്റിന് കാരണം അഴിമതിയല്ലസൗദിയിലെ രഹസ്യനീക്കം പുറത്ത്; രാജാവും മകനും മണത്തറിഞ്ഞു, കൂട്ട അറസ്റ്റിന് കാരണം അഴിമതിയല്ല

മര്‍ദ്ദനമേല്‍ക്കുമ്പോള്‍ യുവാക്കള്‍ മുട്ടുകുത്തിയും കൈകൂപ്പിയും നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. അതേസമയം, ബലം പ്രയോഗിച്ച് വെള്ളത്തില്‍ ഇറക്കിയപ്പോഴും ഒരു യുവാവ് താങ്കള്‍ നിയമവിരുദ്ധമായാണ് ഖനനം നടത്തുന്നതെന്ന് പറയുന്നതും വീഡിയോയിലുണ്ട്.

സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. റെഡ്ഡിയുടെ അനുയായികള്‍ സംഭവം വീഡിയോയില്‍ പകര്‍ത്തിയിരുന്നു. മാത്രമല്ല, ഈ സമയം മറ്റാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നുമില്ല. നിസാമാബാദ് പോലീസ് കേസെടുത്തതോടെ റെഡ്ഡി ഒളിവില്‍ പോയി. ഇയാളെ ഉടന്‍ പിടിക്കുമെന്ന് പോലീസ് അറിയിച്ചു.

English summary
Telangana BJP leader booked for humiliating Dalits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X