കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടിവന്ന് അമിത് ഷായുടെ ഷൂ എടുത്തു; വിവാദം... വീഡിയോ പുറത്ത്, പരിഹസിച്ച് ടിആര്‍എസ്

Google Oneindia Malayalam News

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലങ്കാന സന്ദര്‍ശനത്തിലാണ്. സെക്കന്തരാബാദിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പുറത്തേക്കുവരുന്ന അദ്ദേഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാക്കളെല്ലാം വീഡിയോ പങ്കുവച്ച് ബിജെപിയെ വെട്ടിലാക്കുന്ന ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാര്‍, അമിത് ഷായുടെ ഷൂ എടുത്ത് കാലിനടുത്ത് വച്ചുകൊടുക്കുന്നതാണ് വീഡിയോയില്‍. ഗുജറാത്തിന്റെ അടിമകള്‍ എന്ന കടുത്ത വാക്കുകള്‍ ഉപയോഗിച്ചാണ് മന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ കെടി രാമറാവു പ്രതികരിച്ചത്....

1

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് അമിത് ഷാ പുറത്തേക്ക് വരുന്നതാണ് വീഡിയോയില്‍. നിരവധി ഉേേദ്യാഗസ്ഥരും ബിജെപി നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ട്. ഇതിനിടെ തിടുക്കത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാര്‍ മുന്നോട്ടുപോകുന്നു. ശേഷം അദ്ദേഹം അമിത് ഷായുടെ ഷൂ എടുത്ത് കാലില്‍ വച്ച് കൊടുക്കുന്നതും വീഡിയോയില്‍ കാണം.

2

തെലങ്കാന അഭിമാനം എന്ന ഹാഷ് ടാഗോടെയാണ് ഈ വീഡിയോ മന്ത്രി കെടി രാമറാവു പങ്കുവച്ചിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ ഗുജറാത്തിന്റെ അടിമകളെ കാണുന്നുണ്ട്. തെലങ്കാനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തടയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

കുവൈത്ത് തുടക്കമിട്ടു; യുഎഇയും തയ്യാര്‍... സൗദിയുടെ നിലപാട് അവ്യക്തം, ഇറാന് ആഹ്ലാദംകുവൈത്ത് തുടക്കമിട്ടു; യുഎഇയും തയ്യാര്‍... സൗദിയുടെ നിലപാട് അവ്യക്തം, ഇറാന് ആഹ്ലാദം

3

സെക്കന്തരാബാദിലെ ഉജൈനി മഹാകാളി മാതാ ദേവസ്ഥാനം ക്ഷേത്രത്തിലാണ് അമിത് ഷാ ദര്‍ശനത്തിന് എത്തിയത്. ഞായറാഴ്ച തെലങ്കാനയിലെത്തിയ അമിത് ഷാ നടന്‍ ജൂനിയര്‍ എന്‍ടിആറുമായി ചര്‍ച്ച നടത്തിയിരുന്നു. മാത്രമല്ല, മറ്റു പല പ്രമുഖരെയും അദ്ദേഹം കാണുമെന്നും വാര്‍ത്തകളുണ്ട്. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടക്കുമെന്നാണ് മറ്റൊരു വാര്‍ത്ത. ടിഡിപി എന്‍ഡിഎയില്‍ ചേരുമെന്ന അഭ്യൂഹവമുണ്ട്.

4

തെലങ്കാന വഴി കൂടുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി കാലുറപ്പിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് തെലങ്കാന. ബിജെപി കരുത്തുകാട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ച ടിആര്‍എസിന് കനത്ത തിരിച്ചടി നല്‍കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജഗോപാല്‍ റെഡ്ഡി കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു. ടിആര്‍എസ് സര്‍ക്കാരിനെ പുറത്താക്കുന്നതിന്റെ തുടക്കമാണിതെന്ന് അമിത് ഷാ പറഞ്ഞു.

5

തെലങ്കാന ലിബറേഷന്‍ ഡേ സര്‍ക്കാര്‍ ആഘോഷിക്കാതിരുന്നത് മജ്‌ലിസ് പാര്‍ട്ടിയെ ഭയന്നിട്ടാണ്. കെസിആര്‍ സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും ലംഘിച്ചിരിക്കുന്നു. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച പദ്ധതി കെസിആര്‍ തെലങ്കാനയില്‍ നടപ്പാക്കിയില്ല. ദളിത് സമുദായത്തില്‍ നിന്ന് മുഖ്യമന്ത്രി വരുമെന്ന് കെസിആര്‍ പറഞ്ഞിരുന്നു. ഇന്നുവരെ അത് പ്രാവര്‍ത്തകമാക്കിയില്ല. ഇനിയും നിങ്ങള്‍ ടിആര്‍എസിന് അധികാരം നല്‍കിയാല്‍ കെസിആര്‍ തന്നെയായിരിക്കും മുഖ്യമന്ത്രി. ദളിത് മുഖ്യമന്ത്രി വരില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

സൗദി അറേബ്യ തിളങ്ങുന്നു; അമേരിക്കയും യൂറോപ്പും തകരുന്നു... ചുവടുമാറ്റി ബിന്‍ സല്‍മാന്‍സൗദി അറേബ്യ തിളങ്ങുന്നു; അമേരിക്കയും യൂറോപ്പും തകരുന്നു... ചുവടുമാറ്റി ബിന്‍ സല്‍മാന്‍

6

അതേസമയം, അമിത് ഷായുടെ പ്രസംഗത്തിനെതിരെ മന്ത്രി കെടി രാമറാവു രംഗത്തുവന്നു. കെസിആര്‍ സര്‍ക്കാര്‍ കര്‍ഷക വിരുദ്ധരാണ് എന്ന പ്രസ്താവന നൂറ്റാണ്ടിലെ തമാശയാണെന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറി പദവിയിലിരിക്കുന്ന കാര്യവും കെടിആര്‍ ഓര്‍മിപ്പിച്ചു.

(ടിആര്‍എസ് നേതാക്കള്‍ ട്വീറ്റ് ചെയ്ത വീഡിയോ കാണാം)

Recommended Video

cmsvideo
അടുത്ത 25 വര്ഷം യുവാക്കൾ ജീവിതം രാജ്യത്തിനായി സമർപ്പിക്കണം

English summary
Telangana BJP President Fetching Amit Shah's Shoes When Temple Visit; Video Shared by TRS Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X