Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലാസിലിരുന്നു അധ്യാപകൻ ഉറങ്ങി!! വിദ്യാർത്ഥി ചിത്രം വിദ്യാഭ്യാസ വകുപ്പിന്​അയച്ചു!!പിന്നെ സംഭവിച്ചത്

പോലീസുകാരൻ വിദ്യാര്‍ഥിയെ പോസ്റ്റിൽ കെട്ടിയിട്ട് മര്‍ദിച്ചു

ഹൈദരാബാദ്: വിദ്യാർഥികൾ ക്ലാസിൽ ഇരുന്നു ഉറങ്ങിയാൽ അധ്യാപകർ ശകരിക്കും. എന്നാൽ ഈ അധ്യാപകർ ഉറങ്ങിയാലോ?. ക്ലാസ് മുറിയില്‍ ഇരുന്ന് ഉറങ്ങിയ അധ്യാപകന്റെ ഫോട്ടോ പകര്‍ത്തി വിദ്യാഭ്യാസ വകുപ്പിന് അയച്ചു കൊടുത്ത വിദ്യാര്‍ഥിയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു പരാതി. തെലങ്കാനയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.

കണക്ക് പിരിഡ് ക്ലാസിലെത്തിയ അധ്യാപകന്‍ കസേരയിലിരുന്ന് ഉറങ്ങുന്ന ചിത്രമാണ് വിദ്യാര്‍ഥി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഈ ചിത്രം പിന്നീട് വാട്സ്‍ആപ് വഴി വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ക്ക് അയക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അധ്യാപകനെ സസ്‍പെന്‍ഡ് ചെയ്തിരുന്നു. ഇതാണ് സ്‍കൂളിലെ അധ്യാപകര്‍ക്ക് വിദ്യാര്‍ഥിയോട് പക തോന്നാന്‍ കാരണമായി.

teacher sleep

ഇതേ തുടര്‍ന്ന് ഒരു സംഘം അധ്യാപകര്‍ പോലീസിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഗ്രൗണ്ടില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിയെ രണ്ടു പോലീസുകാരെത്തി സമീപത്തെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. അധ്യാപകര്‍ നോക്കിനില്‍ക്കെ രണ്ടു പോലീസുകാർ കുട്ടിയെ വടികൊണ്ട് ക്രൂരമായി തല്ലിചതക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സ്കൂള്‍ പരിസരത്ത് മദ്യപിച്ച വിദ്യാര്‍ഥിയെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസുകാരുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+