കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം ആഘോഷമാക്കണം... പക്ഷേ, പരിധിവിട്ടാലോ? മരണം വരെ സംഭവിക്കാം, ഞെട്ടിക്കുന്ന സംഭവം!!

Google Oneindia Malayalam News

നിസാമാബാദ്: എല്ലാം ആഘോഷമാക്കുന്നവരാണ് പുതു തലമുറ. അപ്പോൾ പിന്നെ ജീവിതത്തിലെ അസുലഭ നിമിഷങ്ങൾ എത്രത്തോളം ആഘോഷമാക്കുമെന്ന് പറയേണ്ടതില്ലല്ലോ. വിവാഹ ചടങ്ങുകളെല്ലാം എത്രത്തോളം വ്യത്യസ്തമാക്കാൻ കഴിയുമോ അത്രത്തോളം 'അടിച്ചു പോളിക്കുന്നവരാണ്' ഇന്നത്തെ ജനങ്ങൾ. എന്നാൽ ഏതും അധികമായാൽ അത് വലിയ ദുരന്തത്തിലേ കലാശിക്കൂ.

പറഞ്ഞു വരുന്നത് ഒരു വിവാഹ ആഘോഷത്തെ കുറിച്ചാണ്. തെലുങ്കാനയിലെ നിസാമാബാദിലാണ് സംഭവം. സംഗീതം എല്ലാവരും ആസ്വദിക്കുന്ന ഒന്നാണ് പക്ഷേ പരിധി വിട്ടാല്‍ അമൃതും വിഷമാണല്ലോ? അങ്ങിനെയൊരു ദുരന്തമാണ് ഇനവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.

ശബ്ദം പരിധിവിട്ടു

ശബ്ദം പരിധിവിട്ടു


സംഗീതത്തിന്റെ ശബ്ദം പരിധിവിട്ടതാണ് ദുരന്തത്തിന് കാരണമായത്. വരൻ എം ഗണേഷ് എന്ന യുവാവയിരുന്നു. സംഗീതത്തിത്തിൻ‌റെ ശബ്ദം പരിധിവിട്ട കാരണം വിവാഹ ദിനം തന്നെ ഗണേഷിന്റെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഉയര്‍ന്ന ശബ്ദത്തിലെ ഡിജെ സംഗീതം ഏറെ നേരം കേട്ട ഗണേഷ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് പറഞ്ഞതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ജീവൻ രക്ഷിക്കാനായില്ല

ജീവൻ രക്ഷിക്കാനായില്ല

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗണേഷിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പാട്ടിന്‍റെ ശബ്ദം കൂടിയതില്‍ നിന്നുമുണ്ടായ അസ്വസ്തത ഹൃദയാഘാതമുണ്ടാക്കിയെന്നും അതാണ് മരണ കാരണമെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. നിസാമബാദിലെ ഭോധനില്‍ വെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു ഗണേഷിന്‍റെ വിവാഹം നടന്നത് ശേഷം വൈകുന്നേരം വിവാഹ ഘോഷയാത്രയ്ക്കിടയില്‍ ദമ്പതികള്‍ നൃത്തം ചെയ്തിരുന്നു.

ശാരീരിക അസ്വസ്ഥത

ശാരീരിക അസ്വസ്ഥത

ബന്ധുക്കള്‍ കൂടി നൃത്തം വയ്ക്കാന്‍ തുടങ്ങിയതോടെ ഡിജെയുടെ ശബ്ദം വര്‍ധിപ്പിച്ചു. തുടര്‍ന്നുണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന്‍ ഗണേഷ് കാറില്‍ കയറി പോയിരുന്നു. എന്നാൽ അല്‍പസമയത്തിന് ശേഷം തിരിച്ചെത്തിയ ഗണേഷ് ബന്ധുക്കള്‍ക്കൊപ്പം വീണ്ടും നൃത്തം വയ്ക്കാന്‍ തുടങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

ആശുപത്രിയിൽ എത്തും മുമ്പ് മരണപ്പെട്ടു

ആശുപത്രിയിൽ എത്തും മുമ്പ് മരണപ്പെട്ടു

ഗണേഷിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിവാഹത്തിനായി ഗള്‍ഫ്‌ മേഖലയില്‍ ജോലി ചെയ്തിരുന്ന ഗണേഷ് ഒരാഴ്ച മുന്‍പാണ്‌ തന്‍റെ നാട്ടിലെത്തിയത്. രാജ്യത്ത് സിഎഎക്കെതിരെ നടക്കുന്ന പ്രതിഷേധം പോലും വിവാഹ പന്തലുകളിൽ നിഴലുക്കുന്ന സമയമാണിപ്പോൾ. വിവാഹ പന്തലുകളിൽ സിഎഎക്കെതിരെയുള്ള പ്ലക്കാർഡുമായി വരൻ കടന്നു ചെല്ലുന്ന വാർത്തകളും നമ്മൾ കാണാറുണ്ട്. അത്രത്തോളം ക്രിയാത്മകമായി യുവ തലമുറ ചിന്തിക്കുന്നിടത്താണ്, ആഘോഷത്തിന്റെ പേരിൽ ഒരു ജീവൻ പൊലിയുന്ന വാർത്തകളും വരുന്നത്.

English summary
Telangana bridegroom collapses during wedding procession due to loud music
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X