3002 കോടി, ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരി നല്‍കി രേവന്ത് റെഡ്ഡി: എസ്‌സി-എസ്‌ടി വിഹിതത്തില്‍ ഇടിവ്
ഹൈദരാബാദ്: എ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വിവാദത്തില്‍. മുസ്ലിം വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം ഗണ്യമായി വർധിപ്പിച്ച ബജറ്റില്‍ എസ്‌സി-എസ്‌ടി വകുപ്പുകൾക്കുള്ള വിഹിതത്തിൽ വലിയ കുറവ് വരുത്തിയെന്നതാണ് പ്രധാന ആരോപണം.
ന്യൂനപക്ഷ ക്ഷേമത്തിന് 3002 കോടി
2.91 ലക്ഷം കോടി രൂപയുടെ ബജറ്റാണ് ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമർക്ക നിയമസഭയിൽ അവതരിപ്പിച്ചത്. കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ ബി ആർ എസ് സർക്കാർ കഴിഞ്ഞ വർഷം ന്യൂനപക്ഷ ക്ഷേമ വകുപ്പിന് 2200 കോടിയായിരുന്നു അനുവദിച്ചതെങ്കില്‍ ഇത്തവണ അത് 3002 കോടി രൂപയായി കോണ്‍ഗ്രസ് സർക്കാർ വർധിപ്പിച്ചു.

ബി ആർ എസിനെ പരാജയപ്പെടുത്തി തെലങ്കാനയില്‍ അധികാരം പിടിക്കുന്നതിനുള്ള നിർണ്ണായക പിന്തുണ കോണ്‍ഗ്രസിന് ഇത്തവണ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും ലഭിച്ചിരുന്നു. ബജറ്റില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനുള്ള വിവിഹം വർധിപ്പിച്ചതിലൂടെ ഈ പിന്തുണ നിലനിർത്താനും വർധിപ്പിക്കാനുമുള്ള നീക്കമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മറ്റ് ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍
ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിട്ടുള്ള നിരവധി പ്രത്യേക പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉള്‍ക്കൊളിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, റംസാൻ ആഘോഷങ്ങൾക്ക് 33 കോടി രൂപയും അഷ്റൂഖാനകൾ നന്നാക്കാൻ 50 ലക്ഷം രൂപയും തബ്ലീഗ് ജമാഅത്ത് ഇസ്‌ലാമിയ സമ്മേളനങ്ങൾക്കായി 2.4 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഇതിന് പുറമെ ഹജ് തീർഥാടകർക്കായി 4.43 കോടി രൂപയും അനുവദിച്ചു.
തെലങ്കാനയിലെ ന്യൂനപക്ഷ ജനസംഖ്യ ഏകദേശം 14 ശതമാനം അതായത് ആകെ ജനസംഖ്യയില്‍ 50 ലക്ഷത്തോളം വരും. മുസ്ലീം വോട്ട് ബാങ്ക് കൂടുതൽ ശക്തിപ്പെടുത്താനുള്ള മുഖ്യമന്ത്രി റെഡ്ഡിയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് ഈ പ്രഖ്യാപനങ്ങളെന്നും വിലയിരുത്തപ്പെടുന്നു.
എസ്‌സി-എസ്‌ടി വിഹിതത്തില്‍ കുറവ്
ന്യൂനപക്ഷ ക്ഷേമ വകുപ്പിനുള്ള വിഹിതം വർധിപ്പിച്ചപ്പോള്‍ പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പുകളുടെ ബജറ്റിൽ ഗണ്യമായ കുറവുണ്ടായി എന്നതും ശ്രദ്ധേയമാണ്. ഈ വകുപ്പുകളുടെ വിഹിതം കഴിഞ്ഞ സർക്കാറിന്റെ കാലത്തെ 21072 കോടിയിൽ നിന്ന് 7638 കോടിയായി കുറച്ചു. കൂടാതെ, ആദിവാസി ക്ഷേമ വകുപ്പിൻ്റെ ബജറ്റും 4365 കോടിയിൽ നിന്ന് 3969 കോടിയായി കുറച്ചിട്ടുണ്ട്.
വിമർശനം നേരിടുന്നു
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ പിന്തുണ നൽകിയിട്ടും ദലിതർക്കും ആദിവാസികൾക്കും നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് സർക്കാർ നിഷേധിക്കുന്നുവെന്ന ആരോപണവും ഇതോടെ ഉയർന്ന് കഴിഞ്ഞു. ദളിത്, ആദിവാസി ക്ഷേമത്തിന് മുൻഗണന നൽകുമെന്ന പാർട്ടിയുടെ അവകാശവാദങ്ങൾ ഈ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കലുമായി പൊരുത്തപ്പെടുന്നില്ലെന്ന വിമർശനവും ഇതോടെ ഉയർന്നിട്ടുണ്ട്.
ബി ജെ പി നിലപാട്
ബജറ്റ് വിഹിതം അനുവദിച്ചതില്‍ കോണ്‍ഗ്രസിനെ വിമർശിച്ചുകൊണ്ട് പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്നാണ് ബി ജെ പി ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. കോൺഗ്രസ് സർക്കാർ മറ്റ് സമുദായങ്ങളെ അവഗണിച്ച് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണെന്നാണ് തെലങ്കാന ബി ജെ പി വക്താവ് കെ കൃഷ്ണ സാഗർ റാവു ആരോപിച്ചത്. സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്താണ് ഇത്തരം പ്രഖ്യാപനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റംസാൻ ആഘോഷങ്ങൾക്ക് 33 കോടി അനുവദിച്ച തീരുമാനത്തെ വിമർശിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ ഹിന്ദു ആഘോഷങ്ങൾക്ക് പുതിയ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications