തെലങ്കാനയിൽ ഹനുമാൻ സേന സ്കൂൾ അടിച്ചുതകർത്തു; വൈദികനും മർദ്ദനം
ഹൈദരാബാദ്: തെലങ്കാനയിലെ ആദിലാബാദിലുള്ള സെയ്ന്റ് തെരേസ സ്കൂൾ ഹനുമാൻ സേന പ്രവർത്തകർ അടിച്ചുതകർത്തു. മാനേജരായ മലയാളി വൈദികൻ ഫാ. ജയ്സൺ ജോസഫിനെ ക്രൂരമായി മർദ്ദിക്കുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. ഹൈദരാബാദിൽ നിന്ന് 225 മീറ്റർ അകലെയുള്ള ലക്സറ്റിപ്പെട്ട് എന്ന സ്ഥലത്ത് ചൊവ്വാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം.
സ്കൂൾ യൂണിഫോം ധരിക്കുന്നതിന് പകരം ഹനുമാൻ ദീക്ഷ സ്വീകരിക്കുമ്പോൾ ധരിക്കുന്ന വേഷം ധരിച്ച് കുറച്ച് കുട്ടികൾ സ്കൂളിൽ എത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. യൂണിഫോം ധരിച്ച ശേഷം അതിന് മുകളിൽ ആചാരപരമായ വേഷങ്ങൾ ഇടുന്നതിന് കുഴപ്പമില്ലെന്നും അല്ലെങ്കിൽ രക്ഷിതാക്കളെ കൊണ്ട് അക്കാര്യം പറയിക്കണം എന്നും സ്കൂൾ അധികൃതർ കുട്ടികളോട് പറഞ്ഞിരുന്നു.

ഇതാണ് പ്രകോപനത്തിന് കാരണമായത്. ആചാരപരമായ വേഷം ധരിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ആരോ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതോടെ വലിയ ജനക്കൂട്ടം ജയ് ശ്രീറാം വിളിച്ച് സ്കൂളിലനകത്ത് എത്തി. പ്രിൻസിപ്പളിനെ കാണണമെന്ന് പറഞ്ഞാണ് ഇവർ എത്തിയതെങ്കിലും മാനേജജരായ ജയ്സണാണ് ഇവരോട് സംസാരിച്ചത്.
സംസാരിക്കുന്നതിനിടെ അദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു. സ്കൂളിലെ മറ്റ് ജീവക്കാർ ഇടപെട്ടാണ് അദ്ദേഹത്തെ രക്ഷിച്ചത്. ഇതിനിടെ പോലീസും സ്ഥലത്തെത്തി. അക്രമികൾ സ്കൂൾ അടിച്ച് തകർക്കുകയും മദർ തേരസയുടെ പ്രതിമ തകർക്കുകയും ചെയ്തു. ആചാര വേഷം ധരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് വൈദികൻ പറഞ്ഞു.
കത്തോലിക്ക വൈദികനെ ജയ്ശ്രീറാം വിളിപ്പിച്ച ഹനുമാൻ സേനയുടെ നീചപ്രവൃത്തിയെ അപലപിക്കുന്നതായി എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി പറഞ്ഞു. പോലീസിനെ നോക്കുകുത്തി ആക്കി കഴുത്തിൽ നിർബന്ധിച്ച് കാവി ഷാൾ ധരിപ്പിക്കുകയും തിലകം ചാർത്തുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്തതായി സമിതി കണ്ഡവീനർ ഫാ. സെബാസ്റ്റ്യന്ഡ തളിയൻ ആരോപിച്ചു. സംഭവത്തിൽ മൈത്രാൻ സമിതികൾ അടിയന്തരമായി ഇടപെടണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.












Click it and Unblock the Notifications