മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും രണ്ട് ദിവസം കൂലിപ്പണിയെടുക്കും!ആര്‍ക്കും പണിക്ക് വിളിക്കാം
തെലങ്കാന മുഖ്യമന്ത്രി മാത്രമല്ല, മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും ടിആര്‍എസ് എംഎല്‍മാരും പാര്‍ട്ടി നേതാക്കളും രണ്ട് ദിവസം കൂലിപ്പണിക്ക് പോകുന്നുണ്ട്.
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു രണ്ട് ദിവസം കൂലിപ്പണിക്ക് പോകുന്നു. കേള്‍ക്കുമ്പോള്‍ വിശ്വാസം വരുന്നില്ല അല്ലേ? എന്നാല്‍ സംഭവം സത്യമാണ്. തെലങ്കാന മുഖ്യമന്ത്രി മാത്രമല്ല, മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും ടിആര്‍എസ് എംഎല്‍മാരും പാര്‍ട്ടി നേതാക്കളും രണ്ട് ദിവസം കൂലിപ്പണിക്ക് പോകുന്നുണ്ട്.
തെലങ്കാന രാഷ്ട്രീയ സമിതി(ടിആര്‍എസ്)യുടെ വാര്‍ഷിക സമ്മേളന ചെലവിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവര്‍ ദിവസക്കൂലിക്ക് വേണ്ടി കായികാധ്വാനമുള്ള ജോലിയെടുക്കുന്നത്. ഏപ്രില്‍ 21 വെള്ളിയാഴ്ച മുതലാണ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും കൂലിപ്പണിക്കിറങ്ങുന്നത്.

രണ്ട് ദിവസത്തെ കൂലി കൊണ്ട് പാര്‍ട്ടി സമ്മേളനത്തിന്റെ യാത്ര, ഭക്ഷണം, തുടങ്ങിയ ചെലവുകള്‍ നടത്താമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഖ്യമന്ത്രി മുതല്‍ താഴേക്കിടയിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ കൂലിപ്പണിക്കിറങ്ങും. കാര്‍ഷിക ജോലികള്‍ക്കാവും മിക്കവരും തയ്യാറാകുക എന്നാണ് സൂചന. എന്നാല്‍ താന്‍ എന്തു ജോലി ചെയ്യുമെന്ന കാര്യം മുഖ്യമന്ത്രി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ സംരഭത്തിലൂടെ ഫണ്ട് സമാഹരിക്കാമെന്നാണ് ടിആര്‍എസ് നേതാക്കളുടെ കണക്കുക്കൂട്ടല്‍. ഏകദേശം 72 ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങളാണ് തെലങ്കാനയിലുള്ളത്.












Click it and Unblock the Notifications