കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസിആർ ദേശീയ രാഷ്ട്രീയത്തിലേക്ക്, പുതിയ പാർട്ടി പ്രഖ്യാപനം ഇന്ന്

Google Oneindia Malayalam News

ഹൈദരാബാദ്: പുതിയ ദേശീയ പാർട്ടിയുടെ പ്രഖ്യാപനം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഇന്ന് നടത്തും. തെലങ്കാന രാഷ്ട്ര സമിതിക്ക് ഭാരത് രാഷ്ട്ര സമിതി പുതിയ പേര് നൽകിയാകും ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നാണ് സൂചന. എന്നാൽ പേര് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

ഇത് സംബന്ധിച്ച പ്രഖ്യാപാനം ഇന്ന് ഉച്ചക്ക് 1.19ന് അദ്ദേഹം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച പാർട്ടി ആസ്ഥാനമായ തെലങ്കാന ഭവനിൽ പാർട്ടി യോഗം ചേരും. ഇതിലാണ് പേര് മാറ്റാനുള്ള പ്രമേയം പാസാക്കുന്നത്. പാർട്ടിയുടെ പ്രമുഖ നേതാക്കൾ ഉൾപ്പടെ 283 പേർ യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

kcr

തെരഞ്ഞെടുപ്പ് ചിഹ്നവും കൊടിയുടെ കളറും നിലനിർത്താൽ പാർട്ടി ആഗ്രഹിക്കുന്നു എന്നാണ് സൂചന കാബിനറ്റ് മന്ത്രിമാരേയും പാര്‍ട്ടി ജില്ല പ്രസിഡന്റുമാരേയും വിളിച്ചുചേര്‍ത്ത് ഞായറാഴ്ച ഉച്ചയ്ക്ക് കെ.സി.ആര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ പാർട്ടിയുടെ പ്രഖ്യാപനം സംബന്ധിച്ച തീരുമാനങ്ങളുണ്ടായത്.

തെലങ്കാനക്കാര്‍ക്ക് കോളടിച്ചു; മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്, കാരണംതെലങ്കാനക്കാര്‍ക്ക് കോളടിച്ചു; മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്, കാരണം

ദേശീയ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2024ലെ പൊതുതെരഞ്ഞെടുപ്പിലാണ് കെസിആർ ദേശീയ പാർട്ടി പ്രഖ്യാപിക്കുന്നത്. ബി.ജെ.പിക്ക് മുന്നിൽ ശക്തമായ പ്രതിപക്ഷനിര കേന്ദ്രത്തിൽ ഉണ്ടാക്കുക എന്നതാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ രാജ്യത്തെ മുഴുവൻ കർഷകർക്കും സൗജന്യ വൈദ്യുതി നൽകുമെന്ന പ്രഖ്യാപനവും കെഎസിആർ നടത്തിയിരുന്നു.

വരാനിരിക്കുന്ന മുനുഗോട് ഉപതെരഞ്ഞെടുപ്പും ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടി മത്സരിക്കുമെന്നാണ് കരുതുന്നത്. അതേസമയം കെഎസിആറിന്റെ ദേശീയ പാർട്ടി രൂപികരണം സ്വന്തം പരാജയങ്ങളിൽ നിന്ന് വഴി തിരിച്ച് വിടാനുള്ള തന്ത്രമാണെന്ന് തെലങ്കാന ബിജെപി വ്യക്താവ് എൻവി സുഭാഷ് പറഞ്ഞു. 100 കോടി ചിലവിൽ 12 സീറ്റുള്ള വിമാനമാണ് പുതിയ പാർട്ടിക്കായി വാങ്ങിയത്.

ജനങ്ങളുടെ പണം എങ്ങനെ കൊള്ളയടിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെ് ഇതെന്നും എൻവി സുഭാഷ് പറഞ്ഞു. പാർട്ടികൾ വരുന്നതിലും മാഞ്ഞു പോകുന്നതിലും പുതുമയില്ലന്ന കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡിയും പരിഹസിച്ചു. അതേസമയം നവംബർ നാലിന് നടക്കുന്ന മുനുഗോട് ഉപതെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന കൊമട്ടി റെഡ്ഡി രാജഗോപാല റെഡ്ഡി ബി.ജെ.പിയിലേക്ക് പാർട്ടി ഉപേക്ഷിച്ച് ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത് .

പാർലമെന്റില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; കയ്യടക്കി ബിജെപി, ശശി തരൂരും പുറത്ത്

English summary
Telangana Chief Minister K Chandrasekhar Rao will be announce new party today contest assembly elections in other states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X