ക്ഷേത്രത്തിലേക്ക് മുഖ്യമന്ത്രിയുടെ വക 3.7 കോടി രൂപയുടെ സ്വര്‍ണ കിരീടം
ഹൈദരാബാദ്: പ്രശസ്തമായ വാറങ്കല്‍ ക്ഷേത്രത്തിലേക്ക് 3.7 കോടി രൂപയുടെ സ്വര്‍ണ കിരീടം നല്‍കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ തീരുമാനം. ഭദ്രകാളി പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലേക്ക് 11.7 കിലോഗ്രാം ഭാരമുള്ള കിരീടമാണ് സമര്‍പ്പിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ ആഗ്രഹ സാഫല്യമായാണ് കിരീടം സമര്‍പ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് കിരീടം സ്‌പോണ്‍സര്‍ ചെയ്യുന്നതും. പണി പൂര്‍ത്തിയായ കിരീടം കാണാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു. ഒക്ടോബര്‍ 9ന് നവരാത്രി ദിവസത്തില്‍ കിരീടം ദേവിക്ക് സമര്‍പ്പിക്കും.

കിരീട സമര്‍പ്പണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ക്ഷേത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.












Click it and Unblock the Notifications