കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാന മുഖ്യമന്ത്രിക്ക് ഏഴ് കോടിയുടെ ആഢംബര ബുള്ളറ്റ് പ്രൂഫ് ബസ്! നാല് കോടിയുടെ ബെൻസ് അപ്പുറത്ത്...

നാല് കോടി രൂപ ചെലവഴിച്ച് ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള മെഴ്സിഡസ് ബെൻസിന്റെ ബസും ചന്ദ്രശേഖർ റാവുവിന് വേണ്ടി വാങ്ങിയിരുന്നു.

Google Oneindia Malayalam News

ഹൈദരാബാദ്: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നോവ ക്രിസ്റ്റ വാങ്ങിയതിന്റെ വിവാദം കത്തിനിൽക്കെ തെലങ്കാന മുഖ്യമന്ത്രി വാങ്ങുന്നത് അത്യാഢംബര ടൂറിസ്റ്റ് ബസ്. ഏഴ് കോടി രൂപ മുടക്കിയാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് വേണ്ടി തെലങ്കാന സർക്കാർ അത്യാഢംബര ബുള്ളറ്റ് പ്രൂഫ് ബസ് വാങ്ങുന്നത്.

കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരും 26 ലക്ഷം രൂപയുടെ ഇന്നോവ ക്രിസ്റ്റ കാർ വാങ്ങിയതിനെചൊല്ലി വിവാദം കത്തിനിൽക്കെയാണ് തെലങ്കാനയിൽ നിന്നുള്ള ഈ വാർത്ത. നേരത്തെ, നാല് കോടി രൂപ ചെലവഴിച്ച് ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള മെഴ്സിഡസ് ബെൻസിന്റെ ബസും ചന്ദ്രശേഖർ റാവുവിന് വേണ്ടി വാങ്ങിയിരുന്നു.

 ഭീഷണി...

ഭീഷണി...

തെലങ്കാന-ഛത്തീസ്ഗഢ് അതിർത്തിയിൽ കഴിഞ്ഞാഴ്ച മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് സുരക്ഷ വർദ്ധിപ്പിച്ചത്. മുഖ്യമന്ത്രിക്ക് നേരെ മാവോയിസ്റ്റുകളിൽ നിന്ന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തെലങ്കാന ആഭ്യന്തര വകുപ്പാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

 ബുള്ളറ്റ് പ്രൂഫ് ബസ്...

ബുള്ളറ്റ് പ്രൂഫ് ബസ്...

മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വാഹനങ്ങളിലും സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആഭ്യന്തര വകുപ്പ് നിർദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഏഴ് കോടി രൂപ മുടക്കി അത്യാഢംബര ബുള്ളറ്റ് പ്രൂഫ് ബസ് വാങ്ങാൻ തെലങ്കാന സർക്കാർ തീരുമാനമെടുത്തത്.

 ബെൻസ്...

ബെൻസ്...

നേരത്തെ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് യാത്ര ചെയ്യാനായി മെഴ്സിഡസ് ബെൻസിന്റെ ബുള്ളറ്റ് പ്രൂഫ് ബസ് വാങ്ങിയിരുന്നു. ഇതിനുപുറമേയാണ് ഏഴ് കോടി രൂപ മുടക്കി പുതിയ ബസും വാങ്ങുന്നത്.

ഉപയോഗിക്കും...

ഉപയോഗിക്കും...

പുതിയ ബസ് വാങ്ങിയാലും മുഖ്യമന്ത്രി പഴയ ബസ് ഉപേക്ഷിക്കില്ലെന്നാണ് റിപ്പോർട്ട്. സംസ്ഥാന റോഡ്സ് ആൻഡ് ബിൽഡിങ്സ് വകുപ്പിന് കീഴിലാണ് മുഖ്യമന്ത്രിക്കുള്ള പുതിയ ബസ് വാങ്ങുന്നത്.

മൂന്ന് മാസം...

മൂന്ന് മാസം...

പുതിയ ബസിനായുള്ള ടെൻഡർ വിളിക്കാൻ കഴിഞ്ഞദിവസം ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു. പുതിയ ബസിൽ എന്തെല്ലാം സൗകര്യങ്ങൾ ആവശ്യമുണ്ടെന്ന് പഠിക്കാൻ ഒരു കമ്മിറ്റിയെയും നിയോഗിച്ചു. ഈ കമ്മിറ്റി നൽകുന്ന റിപ്പോർട്ട് പൊതുഭരണ വകുപ്പും, ധനവകുപ്പും അംഗീകരിച്ചാൽ മൂന്നു മാസത്തിനുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാകും.

ബസുകളും...

ബസുകളും...

തിരഞ്ഞെടുപ്പ് പ്രചരണമടക്കമുള്ള കാര്യങ്ങൾക്കായി തെലങ്കാന മുഖ്യമന്ത്രി ഹെലികോപ്റ്റർ സംവിധാനത്തെയാണ് പ്രധാനമായും ആശ്രയിക്കാറുള്ളത്. എന്നാൽ ദൂരസ്ഥലങ്ങളിൽ ഒരു ദിവസത്തിൽ കൂടുതൽ തങ്ങുകയാണെങ്കിൽ ആഢംബര ബസിലാണ് മുഖ്യമന്ത്രി യാത്ര ചെയ്യാറുള്ളത്.

ബിജെപിയെയും കോണ്‍ഗ്രസിനെയും തള്ളി പുതിയ രാഷ്ട്രീയ സഖ്യം!! ചന്ദ്രശേഖര റാവുവും മമതയും!!ബിജെപിയെയും കോണ്‍ഗ്രസിനെയും തള്ളി പുതിയ രാഷ്ട്രീയ സഖ്യം!! ചന്ദ്രശേഖര റാവുവും മമതയും!!

ഓഖി ദുരന്തത്തിൽ 'മരിച്ചയാൾ' തിരിച്ചെത്തി! ആദരാഞ്ജലി അർപ്പിച്ചുള്ള ഫ്ലക്സ് കണ്ട് ഞെട്ടി... ഓഖി ദുരന്തത്തിൽ 'മരിച്ചയാൾ' തിരിച്ചെത്തി! ആദരാഞ്ജലി അർപ്പിച്ചുള്ള ഫ്ലക്സ് കണ്ട് ഞെട്ടി...

വാശിയോടെ പൃഥ്വിരാജ്! ലേലത്തുക മുകളിലോട്ട്... ഒടുവിൽ ഏഴ് ലക്ഷത്തിന് ഒന്നാം നമ്പർ... വാശിയോടെ പൃഥ്വിരാജ്! ലേലത്തുക മുകളിലോട്ട്... ഒടുവിൽ ഏഴ് ലക്ഷത്തിന് ഒന്നാം നമ്പർ...

English summary
telangana cm to get rs 7 crore bullet-proof bus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X