മുഖ്യമന്ത്രിയുടെ ആഗ്രഹ സാഫല്യത്തിന് 3.7 കോടിയുടെ കിരീടം ഭദ്രകാളിയ്ക്ക്
വാറങ്കല്‍: തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖന്‍ റാവുവിന്റെ ഏറെ കാലത്തെ ആഗ്രഹമായ തെലുങ്കാന വിഭജനം യാഥാര്‍ത്ഥ്യമായതിന് ഭദ്രകാളിയ്ക്ക് 3.7 കോടി രൂപയുടെ കിരീടം സമര്‍പ്പിച്ചു.
ജിആര്‍ട്ട് ജ്വല്ലറിയില്‍ നിര്‍മ്മിച്ച 11.7 കിലോ ഭാരം വരുന്ന വിഗ്രഹമാണ് ഭദ്രകാളിയ്ക്ക് സമര്‍പ്പിച്ചത്. ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍, എംപിമാര്‍, എംഎല്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്വര്‍ണത്തിന്റെ കിരീടം ക്ഷേത്രത്തിലെ ഓഫീസര്‍ പരിശോധിച്ചതിന് ശേഷമാണ് കര്‍മ്മങ്ങള്‍ ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യ വിജയയുടെ പ്രാര്‍ത്ഥനാ ഗാനത്തോടു കൂടി ചടങ്ങ് ആരംഭിച്ചു. ധനമന്ത്രി എ ഇന്ദ്രകരണ്‍ റെഡ്ഡിയും ഭാര്യയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications