കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ മഹായാഗം; 3000 വേദ പണ്ഡിതര്‍, നരേന്ദ്ര മോദിക്കും ക്ഷണം

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ ആയിരക്കണക്കിന് വേദ പണ്ഡിതരെ പങ്കെടുപ്പിച്ച് മഹായാഗം നടത്താന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ തീരുമാനം. ചിന്ന ജീയാര്‍ സ്വാമിയുമായി ഇക്കാര്യം മുഖ്യമന്ത്രിയും ടിആര്‍എസ് എംപി സന്തോഷ് കുമാറും മൈ ഹോം ഗ്രൂപ്പ് ചെയര്‍മാന്‍ ജുപള്ളി രാമേശ്വര്‍ റാവുവും ചര്‍ച്ച നടത്തി.

Rao

ക്ഷേത്ര നഗരമായ യായാദ്രിയിലാകും യാഗം. 100 ഏക്കറിലാണ് സുദര്‍ശന യാഗം നടക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 1048 മണ്ഡപങ്ങളാണ് യാഗത്തിന് ഒരുക്കുന്നത്. 3000 വേദപണ്ഡിതരും 3000 സഹായികളും യാഗത്തിന്റെ ഭാഗമാകും. രാജ്യത്തിന് അകത്തും പുറത്തുമുള്ള സന്യാസിമാര്‍ ചടങ്ങിനെത്തും. ബദ്രിനാഥ്, ശ്രീരംഗം, ജഗന്നാഥ്, തിരുപ്പതി എന്നിവിടങ്ങിയ സന്യാസിമാരും സുദര്‍ശന യാഗത്തില്‍ പങ്കെടുക്കും.

ഇറാനെ ഞെട്ടിച്ച് ഇസ്രായേല്‍; രണ്ടിടത്ത് ബോംബിട്ടു, അതിര്‍ത്തിയില്‍ വട്ടമിട്ട് എഫ്-35 യുദ്ധവിമാനംഇറാനെ ഞെട്ടിച്ച് ഇസ്രായേല്‍; രണ്ടിടത്ത് ബോംബിട്ടു, അതിര്‍ത്തിയില്‍ വട്ടമിട്ട് എഫ്-35 യുദ്ധവിമാനം

മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, മത നേതാക്കള്‍ എന്നിവരെയും ക്ഷണിക്കുന്നുണ്ട്. പ്രധാനമന്ത്രി നേരന്ദ്ര മോദിയെയും ചടങ്ങിന് ക്ഷണിക്കുമെന്നാണ് ടിആര്‍എസ് നേതാക്കള്‍ നല്‍കുന്ന വിവരം. ഏകദിന യാഗത്തിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കി വരികയാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ യാഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും കെ ചന്ദ്രശേഖര റാവു മഹായാഗം നടത്തിയിരുന്നു. ആയിരങ്ങളാണ് അന്നത്തെ യാഗത്തില്‍ പങ്കെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയമാണ് ടിആര്‍എസ് നേടിയത്.

English summary
Telangana CM KCR decides to perform Maha Sudarshana Yagam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X