കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് ചന്ദ്രശേഖര റാവു എത്തില്ല... വേദി പങ്കിടാൻ താൽപ്പര്യമില്ലെന്ന്...

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: തെലുങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ കെ ചന്ദ്രശേഖര റാവു കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിക്ക് ചില ഒഴിവക്കാനാകാത്ത പരിപാടികള്‍ ഉള്ളതുകൊണ്ടാണ് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാത്തത് എന്നാണ് ചന്ദ്രശേഖര റാവുവിന്റെ ഓഫിസ് നല്‍കുന്ന ഔദ്യോഗിക മറുപടി.

എന്നാൽ കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് റാവു ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. പകരം ചൊവ്വാഴ്ച ബംഗളൂരുവിലെത്തി കുമാരസ്വാമിയെ കണ്ട് മടങ്ങാനാണ് ചന്ദ്രശേഖര റാവുവിന്റെ തീരുമാനം. ബുധനാഴ്ചയാണ് എച്ച്ഡി കുമാപരസ്വാമി കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

പ്രതിപക്ഷ സഖ്യം

പ്രതിപക്ഷ സഖ്യം

എല്ലാ പ്രാദേശിക കക്ഷി നേതാക്കളേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ കുതിരകച്ചവട തന്ത്രങ്ങൾക്കെതിരെയുള്ള കരുത്തുകാട്ടലാകും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സ്റ്റാലിൻ, ശരത് പവാർ എന്നിവർ സത്യപ്രജ്ഞ ചടങ്ങിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഭിപ്രായ ഭിന്നതകൾ

അഭിപ്രായ ഭിന്നതകൾ


മന്ത്രിസ്ഥാനങ്ങൾ പങ്കുവെക്കുന്നത് സംബന്ധിച്ച് ജെഡിഎസിനും കോൺഗ്രസിനുമിടയിൽ അഭിപ്രായ ഭിന്നതകൾ മൂർഛിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ഇരു കക്ഷികളും ബെംഗളൂരുവിൽ യോഗം ചേർന്നു. സഖ്യ സർക്കാരിന്‍റെ സുഗമമായ പ്രവർത്തനങ്ങൾക്കായി ഒരു കോമൺ മിനിമം പ്രോഗ്രാം രൂപീകരിക്കാനും ഇരുപാർട്ടികളും ധാരണയായെന്നാണ് റിപ്പോർട്ടുകൾ. സ്പീക്കർ സ്ഥാനം കോൺഗ്രസിന് നൽകാമെന്ന് ജെഡിഎസ് സമ്മതിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് പരിഗണിക്കേണ്ടത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കർണാടക ചാർജ്ജുള്ള കെസി വേണുഗോപാലിനെ കോൺഗ്രസ് ചുമതയേൽപ്പിച്ചിട്ടുണ്ട്.

മുസ്ലീം ഉപമുഖ്യമന്ത്രി

മുസ്ലീം ഉപമുഖ്യമന്ത്രി

കർണാടക കോൺഗ്രസ് അധ്യക്ഷനായിരിക്കും ഉപമുഖ്യമന്ത്രിയാകുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിനിടെ ഏഴുതവണ എംഎൽഎയായ റോഷൻ ബെയ്ഗിനെയോ മറ്റേതെങ്കിലും മുസ്ലിം എംഎൽഎമാരെയോ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ചില മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

നാടകാന്ത്യം

നാടകാന്ത്യം

അതേസമയം കോൺഗ്രസ്, ജനതാദൾ എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പൂട്ടിയിട്ടു സൂക്ഷിച്ചിരുന്നില്ലെങ്കിൽ കർണാടക നിയമസഭയിലെ വിശ്വാസവോട്ടിന്റെ ഗതി മറ്റൊന്നാകുമെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞിരുന്നത്. ‘ഇന്ദിരാഗാന്ധിയുടെ കാലം വരെ 50 തവണ സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ട പാർട്ടിയാണു ബിജെപിയെ ജനാധിപത്യ മര്യാദകൾ ഉപദേശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നിരവധി നാടകങ്ങൾക്ക് ശേഷമാണ് ബുധനാഴ്ച ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തത്.

English summary
Telangana CM to not attend Kumaraswamy's swearing-in, will visit him personally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X