കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ കോണ്‍ഗ്രസ് വ്യത്യസ്ത പരീക്ഷണത്തിന്; എല്ലാ സ്ഥാനാര്‍ഥികള്‍ക്കും പ്രത്യേക നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വളരെ അധികം വെല്ലുവിളി നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് തെലങ്കാന. നിയമസഭാ തിരഞ്ഞെടുപ്പില്‍ വേണ്ടത്ര തിളങ്ങാന്‍ സാധിക്കാത്ത കോണ്‍ഗ്രസിനെ പാടേ തകര്‍ക്കുന്ന നീക്കമാണ് ഭരണകക്ഷിയായ ടിആര്‍എസ് നടത്തിയത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് എംഎല്‍എമാരായ പലരും ടിആര്‍എസിലേക്ക് കളംമാറി.

വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഈ ആശങ്ക നിലനില്‍ക്കുന്നു. നേതാക്കള്‍ മല്‍സരിച്ച് ജയിച്ച ശേഷം കളംമാറിയേക്കുമെന്ന് പാര്‍ട്ടി ആഭ്യന്തരമായി നടത്തിയ പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ രീതി പയറ്റാന്‍ ഒരുങ്ങുകയാണ് തെലങ്കാന കോണ്‍ഗ്രസ്....

എഴുതി ഒപ്പിട്ടു വാങ്ങും

എഴുതി ഒപ്പിട്ടു വാങ്ങും

മല്‍സരിക്കുന്ന എല്ലാവരില്‍ നിന്നും സത്യവാങ്മൂലം എഴുതി ഒപ്പിട്ടു വാങ്ങാനാണ് തീരുമാനം. പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ച ശേഷം ഒരിക്കലും മറുകണ്ടം ചാടില്ല എന്ന് എഴുതി വാങ്ങും. അത്തരം ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമാണ് ടിക്കറ്റ് നല്‍കുക.

 മുന്‍കരുതല്‍ നടപടി

മുന്‍കരുതല്‍ നടപടി

മുന്‍കരുതല്‍ നടപടി എന്ന രീതിയിലാണ് ഇത്തരം രേഖ തയ്യാറാക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുണ്ടൂര്‍ നാരായണ റെഡ്ഡി പറയുന്നു. കോണ്‍ഗ്രസുകാരനായി ജനങ്ങളോട് വോട്ട് ചോദിച്ച ശേഷം കളം മാറുന്നത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് നല്‍കേണ്ട

സീറ്റ് നല്‍കേണ്ട

പാര്‍ട്ടിയെ മാത്രമല്ല ഇത്തരക്കാര്‍ വഞ്ചിക്കുന്നത്, ജനങ്ങളെ കൂടിയാണ്. മല്‍സരിക്കുന്നവര്‍ എല്ലാവരും രേഖാമൂലം ഉറപ്പ നല്‍കണം. അല്ലാത്തവര്‍ക്ക് സീറ്റ് നല്‍കേണ്ട എന്നാണ് തീരുമാനമെന്ന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് പൂനം പ്രഭാകര്‍ പറഞ്ഞു.

ഫോം കൈമാറണമെങ്കില്‍

ഫോം കൈമാറണമെങ്കില്‍

അടുത്ത മാസമാണ് തെലങ്കാനയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. മല്‍സരിക്കുന്ന എല്ലാവരും ബി ഫോം പൂരിപ്പിക്കണം. കൂറുമാറില്ലെന്ന ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ ഈ ഫോം കൈമാറൂ എന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകരെ അറിയിച്ചു.

തിരഞ്ഞെടുപ്പ് നടക്കുന്നത്

തിരഞ്ഞെടുപ്പ് നടക്കുന്നത്

5817 മണ്ഡല്‍ പരിഷത്ത് സീറ്റിലേക്കും 583 ജില്ലാ പരിഷത്ത് സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞടുപ്പ് കമ്മീഷന്‍ ഇതിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. അടുത്ത മാസമായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

ചാടിക്കളിയില്‍ ഒടുവില്‍ അടിവീണത് ബിജെപിക്ക്; ബിഎസ്പിക്ക് കിട്ടിയ പണിക്ക് തിരിച്ചടിച്ചത് എസ്പി!!ചാടിക്കളിയില്‍ ഒടുവില്‍ അടിവീണത് ബിജെപിക്ക്; ബിഎസ്പിക്ക് കിട്ടിയ പണിക്ക് തിരിച്ചടിച്ചത് എസ്പി!!

English summary
Telangana Congress Asks Candidates to File Affidavit to Avoid Defections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X