പാസ്‌പോര്‍ട്ട്, വീസ തട്ടിപ്പ് കേസില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍
പാസ്‌പോര്‍ട്ട്, വിസ തട്ടിപ്പ് കേസില്‍ മുന്‍ കോണ്‍ഗ്രസ്സ എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ പാസ്‌പോര്‍ട്ടും വീസയുമായി യാത്ര ചെയ്തതിനാണ് തെലുങ്കാനയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ ജഗ്ഗ റെഡ്ഡിയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ രേഖകള്‍ ഉപയോഗിച്ച് റെഡ്ഡി അമേരിക്കയിലേക്ക് യാത്രചെയ്തായി പോലീസ് പറയുന്നു. 2004 ഒരു സ്ത്രീക്കും കുട്ടിക്കുമൊപ്പമാണ് ജഗ്ഗ റെഡ്ഡി യാത്ര ചെയ്തത്. സ്ത്രീയും കുട്ടിയും ഭാര്യയും മകനുമാണെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുടുംബത്തിന്റേതെന്ന പേരില്‍ ഇയാള്‍ സമര്‍പ്പിച്ചത് വ്യാജ രേഖയാണെന്ന് തെളിയുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് റെഡ്ഡിയെ പോലിസ് അറസ്റ്റ് ചെയ്തത്. അതേസമയം പ്രതിപക്ഷത്തിനെതിരെ തെലുങ്കാനയില്‍ ടി ആര്‍ എസ് സര്‍ക്കാര്‍ പകപോക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെലുങ്കാന കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവാണ് ജഗ്ഗ റെഡ്ഡി.













Click it and Unblock the Notifications