സമരവേദിയില്‍ ഇരിപ്പിടത്തെ ചൊല്ലി വാക്ക് തര്‍ക്കം; കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി തമ്മില്‍ തല്ലി
Recommended Video
ഹൈദരാബാദ്: തെലങ്കാന സര്‍ക്കാറിനെതിരായ സമര വേദിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ചന്ദ്രശേഖര്‍ റാവു സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഹൈദരാബാദില്‍ നടത്തിയ സമരത്തിന്‍റെ വേദിയിലായിരുന്നു മുതിര്‍ന്ന നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടിയത്.
സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹനുമന്ദ റാവുവുവും ഒരു പ്രാദേശിക നേതാവും തമ്മില്‍ ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. സ്കൂള്‍ പരീക്ഷകളുടെ ക്രമക്കേടുകള്‍ക്കെതിരായിട്ടായിരുന്നു സംസ്ഥാന സര്‍ക്കാറിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം നടത്തിയത്.
#WATCH Telangana: A scuffle broke out between Congress leaders V Hanumantha Rao and Nagesh Mudiraj during the protest by opposition parties today in Hyderabad against state govt over the issue of state board intermediate results. pic.twitter.com/lyUsD8ZDKU
— ANI (@ANI) May 11, 2019

സമരവേദിയില്‍ ഇരിപ്പിടത്തിന്‍റെ ക്രമീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെട്ട ഹനുമന്ത റാവുവും പ്രാദേശി ക കോണ്‍ഗ്രസ് നേതാവയ നാഗേഷ് മുദിരാജും വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വാക്കേറ്റം പിന്നീട് കയ്യങ്കളിയിലേക്ക് വഴിമാറുകയായിരുന്നു. തല്ലിനടിയില്‍ നിലത്ത് വീണ ഇരു നേതാക്കളേയും മറ്റുള്ളവര്‍ ഇടപെട്ട് പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്.












Click it and Unblock the Notifications