കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ തീരുമാനം അന്തിമമെന്ന് കോണ്‍ഗ്രസ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ കാര്യത്തില്‍ ഇനി പുന:പരിശോധനയില്ലെന്ന് ആന്ധ്ര പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് പറഞ്ഞു. സിഎന്‍എന്‍-ഐബിഎന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിഗ് വിജയ് സിങ് ഇങ്ങനെ പറഞ്ഞത്.

വളരെയേറെ ചര്‍ച്ച ചെയ്തത്‌നി ശേഷം എടുത്ത ഒരു തീരുമാനമാണിത്. എല്ലാ പാര്‍ട്ടികളുടേയും പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് തന്നെയാണ് തീരുമാനം എടുത്തിട്ടുള്ളത്. ഇതൊരു തെറ്റായ തീരുമാനവും അല്ല. അടുത്ത പൊതു തിരഞ്ഞെടുപ്പിനും ആന്ധ്ര അസംബ്ലി തിരഞ്ഞെടുപ്പിനും മുമ്പായി തെലങ്കാന സംസ്ഥാനം രൂപീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്- ദിഗ് വിജയ് സിങ് പറഞ്ഞു.

Digvijay Singh

പുതിയ സംസ്ഥാന രൂപീകരിക്കുന്നതിനെ പറ്റി കോണ്‍ഗ്രസ്സില്‍ തന്നെ വിരുദ്ധ അഭിപ്രായങ്ങളാണ് ഇപ്പോഴും ഉള്ളത്. ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി പോലും തെലങ്കാനക്ക് എതിരാണ്.

കിരണ്‍ കുമാര്‍ റെഡ്ഡി തെലങ്കാനക്ക് എതിരായി സംസാരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് ദ്വിഗ് വിജയ് പ്രതികരിച്ചത്. തെലങ്കാന വിഭജനത്തിന് ആക്കം കൂടിയത് ദ്വിഗ് വിജയ് സിങിന് ആന്ധ്രയുടെ ചുമതല നല്‍കിയതിന് ശേഷമാണ്. ഇക്കാര്യത്തില്‍ ഏറെ ആരോപണങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടിയും വന്നിരുന്നു. എന്നാല്‍ പുതിയ സംസ്ഥാന രൂപീകരണം രാഷ്ട്രീയമായി ലാഭമോ നഷ്
ടമോ ഉണ്ടാക്കില്ലെന്നാണ് ദ്വിഗ് വിജയ് സിങ് പറയുന്നത്.

രാഷ്ട്രീയ അവസരവാദമായിരുന്നു ലക്ഷ്യമെങ്കില്‍ തങ്ങള്‍ ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാനം വിഭജിക്കാന്‍ തയ്യറാകുമായിരുന്നില്ലെന്ന് ദ്വിഗ് വിജയ് സിങ് പറഞ്ഞു. സീമാന്ധ്രയിലെ ജനങ്ങളുടെ ആശങ്കള്‍ പരിഹരിക്കുമെന്നും ദ്വിഗ് വിജയ് സിങ് പറഞ്ഞു.

English summary
Congress General Secretary in charge of Andhra Pradesh, Digvijaya Singh reiterated that there is no question of going back on Telangana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X