പോലീസ്‌കാരെകൊണ്ട് വീട്ട് ജോലി ചെയ്യിപ്പിച്ചു; ഡിഎസ്പിക്ക് കിട്ടിയത് മുട്ടന്‍ പണി
ഹൈദരാബാദ്: ഡിഎസ്പിയുടെ വീട്ടിലെ പോലീസ് കാവല്‍ക്കാരുടെ ജോലി കന്നുകാലികള്‍ക്ക് തീറ്റ കൊടുക്കലും പാത്രം കഴുകലും. രംഗറെഡി ജില്ലാ പോലീസ് മേധാവി ബി നവീന്‍ കുമാറിനെതിരെ തെലങ്കാന ഡിജിപി അഞ്ചാനി കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
നവീന്‍ കുമാറിന്റെ വീട്ടിലെ സുരക്ഷാ ചുമതലയുള്ള പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ കാ്കി പാന്റ്‌സ് ധരിച്ച് അടുക്കള പാത്രങ്ങള്‍ കഴുകുന്നതിന്റെയും കന്നുകാലികള്‍ക്ക് തീറ്റ കൊടുക്കുന്നതിന്റെയും ചിത്രങ്ങള്‍ നേരത്തെ മാധ്യമങ്ങള്‍ പുരത്ത് വിട്ടിരുന്നു. ഇത് വിവാദമായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് നവീന്‍ കുമാര്‍ രംഗത്തെത്തുകയായിരുന്നു. ചിത്രങ്ങളും വീഡിയോകളും വ്യാജമാണ്. ചിത്രത്തില്‍ കാണുന്ന പോലീസുകാര്‍ തണ്ടൂര്‍ മേഖലയിലുള്ളവരാണ്. കൃത്യ നിര്‍വ്വഹണത്തിലെ വീഴ്ചകള്‍ മൂലം എന്റെ നടപടി നേരിട്ട ചില പോലീസുകാരുടെ പ്രതികാരമാണിതെന്ന് നവീന്‍ കുമാര്‍ പറഞ്ഞു.
ഞാന്‍ വീട്ടിലില്ലാത്ത സമയത്താണ് ചിത്രങ്ങളും വീഡിയോകളും എടുത്തതെന്നും നവീന്‍ കുമാര്‍ പറഞ്ഞു. സുരക്ഷാ ചുമതലയുള്ള കോണ്‍സ്റ്റബിള്‍മാരെകൊണ്ട് പോലീസ് മേധാവികളുടെ വീട്ട് ജോലികള്‍ ചെയ്യിക്കുന്നത് ചട്ടവുരുദ്ധമാണെന്ന് മുന്‍ ഡിജിപി പെര്‍വാരം രാമുലു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications