തെലങ്കാനയില്‍ അതിശക്തമായ ഭൂചലനം; ഹൈദരാബാദിലും പ്രകമ്പനം, ജാഗ്രതാ നിര്‍ദ്ദേശം
തെലങ്കാന: തെലങ്കാനയിൽ ഭൂചലനം. മുളുഗു ജില്ലയിൽ ഇന്ന് രാവിലെ 7. 27 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ 20 വർഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണ് ഇതെന്നാണ് റിപ്പോർട്ട്. ഹൈദരബാദിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായതായി വിവരമില്ല. അധികൃതർ സ്ഥിതിഗതികൾ വിലിരുത്തുകയാണ്. ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ബലക്ഷയമുള്ള കെട്ടിടങ്ങളിൽ തുടരരുതെന്നും ജാഗ്രതപാലിക്കണമെന്നുമാണ് അധികൃതരുടെ നിർദ്ദേശം.
ഹൈദരാബാദിന്റെ പ്രാന്തപ്രദേശങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വിജയവാഡയിലെ ചില പ്രദേശങ്ങളിലും ഭൂചനം അനുഭവപ്പെട്ടു. തെലങ്കാനയിൽ വളരെ അപൂർവമായി മാത്രമാണ് ഭൂചലനം അനുഭവപ്പെടാറുള്ളത്. അത് കൊണ്ട് തന്നെ പെട്ടെന്ന് ഉണ്ടായ ഭൂചലനത്തിൽ ആളുകൾ പരിഭ്രാന്തരായി. വീടുകളിൽ നിന്ന് പാത്രങ്ങളും വസ്തുക്കളും തെറിച്ചുവീണതതോടെ ആളുകൾ വീട്ടിൽ നിന്ന് ഇറങ്ങിയോടുന്ന സ്ഥിതിയുണ്ടായി.












Click it and Unblock the Notifications