കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തി തെലങ്കാനയില്‍ കെസിആറിന്റെ പടയോട്ടം

Google Oneindia Malayalam News

ഹൈദരാബാദ്: സംസ്ഥാന ചരിത്രത്തിലെ രണ്ടാമത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് നേടിയത് എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയുള്ള വിജയം. തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവിട്ട 7 അഭിപ്രായസര്‍വ്വേകളില്‍ ഭൂരിപക്ഷവും തെലങ്കാനയില്‍ ഇഞ്ചേടിച്ച് മത്സരമാണ് നടക്കുന്നത് എന്നതായിരുന്നു പ്രവചിച്ചത്.

ഇന്ത്യാ ടുഡെ-ആക്‌സിസ് സര്‍വ്വേ ഫലം മാത്രമാണ് അന്തിമ തിരഞ്ഞെടുപ്പ് ഫലത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. 79-91 സീറ്റുകള്‍ നേടി ടിആര്‍എസ് അധികാരത്തില്‍ എത്തുമെന്ന് പ്രവചിച്ച അവര്‍ കോണ്‍ഗ്രസ്സിന് വിധിച്ചത് 21-33 സീറ്റായിരുന്നു. 88 സീറ്റ് നേടിയ ടിആര്‍എസിന്റെ കാര്യത്തില്‍ ഇന്ത്യ ടുഡെ സര്‍വ്വേ ഫലം ശരിയാപ്പോള്‍ കോണ്‍ഗ്രസിന് അവര്‍ പ്രവചിച്ചതിലും താഴെ (19) മാത്രം സീറ്റുകളാണ് നേടാന്‍ കഴിഞ്ഞത്.

TELENHGANA

റിപ്പബ്ലിക്-ജാന്‍കി ബാത്, റിപ്പബ്ലിക് സി വോട്ടര്‍, ന്യൂസ് നേഷന്‍ എന്നീ സര്‍വ്വേകള്‍ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടാമായിരുന്നു പ്രവചിച്ചത്. തൂക്ക് നിയമസഭ വരുന്ന സാഹചര്യത്തില്‍ 7 സീറ്റുവരെ നേടുന്ന ബിജെപി സംസ്ഥാനത്തെ കിങ്‌മേക്കറാവമെന്നും ഇവര്‍ പ്രവചിച്ചിരുന്നു.

ലഗഡാപതി ജി സര്‍വ്വേ മാത്രമായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് പ്രവചിച്ചത്. 55-മുതല്‍ 75 സീറ്റുവരെയാണ് ഇവര്‍ കോണ്‍ഗ്രസ്സിന് പ്രവചിച്ചത്. ടിആര്‍എസ് 25 മുതല്‍ 45 വരെ സീറ്റ് നേടുമെന്നും ബിജെപി 9 വരെ സീറ്റുവരെ നേടിയേക്കാമെന്നും ഇവര്‍ പ്രവചിച്ചിരുന്നു.

Recommended Video

cmsvideo
Election Results 2018 : ജനങ്ങള്‍ക്ക് പാര്‍ട്ടികളെ മടുത്തോ ? | Oneindia Malayalam

എന്നാല്‍ ഇന്ത്യാ ടുഡേയുടെ പ്രവചനങ്ങളെ മാത്രം ശരിവെച്ച് ബാക്കിയുള്ള പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് ടിആര്‍എസ് തുടര്‍ച്ചയായ രാണ്ടാംതവണയും തെലങ്കാനയില്‍ അധികാരം പിടിച്ചത്. 9 സീറ്റുവരെ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ബിജെപിക്ക് നേടാന്‍ കഴിഞ്ഞത് 1 സീറ്റ് മാത്രമാണ്.

English summary
Telangana Election 2018-final result vs exit polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X