കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ കളിമാറ്റി കെസിആര്‍; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍, പുലര്‍ച്ചെ വാതില്‍ തകര്‍ത്ത് പോലീസ്

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തിയിരിക്കെ, ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി കളികള്‍ മാറ്റുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് എ രേവന്ത് റെഡ്ഡിയെ ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കടന്ന പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി.

വലിച്ചിഴച്ചാണ് അദ്ദേഹത്തെ പോലീസ് കൊണ്ടുപോയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കരുതല്‍ തടങ്കലാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ പൊതുപരിപാടിക്ക് മുന്നോടിയായിട്ടാണ് റെഡ്ഡിയുടെ അറസ്റ്റ്. റാലിയില്‍ ആരും പങ്കെടുക്കരുതെന്ന് റെഡ്ഡി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. സംഭവത്തിന്റെ വിശദ വിവരങ്ങള്‍ ഇങ്ങനെ...

 വാതില്‍ തകര്‍ത്ത് പോലീസ്

വാതില്‍ തകര്‍ത്ത് പോലീസ്

രേവന്ദ് റെഡ്ഡിയുടെ കോടങ്കലിലെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. പുലര്‍ച്ചെ വീട്ടിലെത്തിയ വന്‍ പോലീസ് സംഘം മുന്‍വാതില്‍ തകര്‍ത്താണ് അകത്തുകടന്നത്. പിന്നീട് റെഡ്ഡിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് മുന്നോടിയായി മുന്‍കരുതല്‍ തടങ്കലാണിതെന്ന് പോലീസ് പറയുന്നു.

ബന്ദ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ബന്ദ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കോടങ്കലിലെ മുഖ്യമന്ത്രിയുടെ പൊതുപരിപാടി ബഹിഷ്‌കരിക്കണമെന്ന് റെഡ്ഡി ആഹ്വാനം ചെയ്തിരുന്നു. മാത്രമല്ല, കോടങ്കലില്‍ ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തു. മുമ്പ് തെലുങ്ക് ദേശം പാര്‍ട്ടി നേതാവായിരുന്നു റെഡ്ഡി. പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ റെയ്ഡ്

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ റെയ്ഡ്

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബന്ദ് ആഹ്വാനം ചെയ്തതെന്ന് റെഡ്ഡി പറയുന്നു. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നാരോപിച്ച് പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് നടത്തുകയാണ് പോലീസ്. തിരഞ്ഞെടുപ്പ് വേളയില്‍ ടിആര്‍എസ് പോലീസിനെ വച്ച് കളിക്കുകയാണെന്നും റെഡ്ഡി പറയുന്നു.

 മുഖ്യമന്ത്രിയുടെ റാലി

മുഖ്യമന്ത്രിയുടെ റാലി

മുഖ്യമന്ത്രി കെസിആറിന്റെ പൊതുപരിപാടിയും ബന്ദും തമ്മില്‍ ബന്ധമില്ലെന്ന് റെഡ്ഡി ആവര്‍ത്തിക്കുന്നു. എന്നാല്‍ കെസിആറിന്റെ പരിപാടി അലങ്കോലമാക്കാന്‍ റെഡ്ഡി ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി ടിആര്‍എസ് സ്ഥാനാര്‍ഥിയായ പി നരേന്ദ്ര റെഡ്ഡി തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.

സംഘര്‍ഷ സാധ്യത

സംഘര്‍ഷ സാധ്യത

ടിആര്‍എസിനും കെഎസിആറിനുമെതിരെ ജനങ്ങളെ ഇളക്കി വിടുകയാണ് രേവന്ദ് റെഡ്ഡി ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് പുറമെ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ഒട്ടേറെ അനുയായികളുള്ള വ്യക്തിയാണ് രേവന്ദ് റെഡ്ഡി. ഇദ്ദേഹത്തിന്റെ അറസ്റ്റ് ക്രമസമാധാന നില തകര്‍ക്കുമെന്ന് ആശങ്കയുണ്ട്.

റെഡ്ഡിയുടെ ഭാര്യ പറയുന്നത്

റെഡ്ഡിയുടെ ഭാര്യ പറയുന്നത്

ക്രമസമാധാന നിലയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. 40ഓളം പോലീസുകാരാണ് വീട്ടില്‍ അതിക്രമിച്ച് കടന്ന് ഭര്‍ത്താവിനെ ബലം പ്രയോഗിച്ച് കൊണ്ടുപോയതെന്ന റെഡ്ഡിയുടെ ഭാര്യ ഗീത പറഞ്ഞു.

കിടപ്പുമുറിയില്‍ വരെ പോലീസ്

കിടപ്പുമുറിയില്‍ വരെ പോലീസ്

പോലീസിനോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. വാറണ്ട് ചോദിച്ചു. എന്നാല്‍ ഒരു രേഖയും കാണിക്കാന്‍ പോലീസ് തയ്യാറായില്ല. ഒരു കുറ്റവാളിയെ കൊണ്ടുപോകും പോലെയാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതെന്ന് ഗീത പറയുന്നു. കിടപ്പുമുറിയില്‍ വരെ പോലീസ് എത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വീഡിയോ പങ്കുവച്ച് മന്ത്രി ശിവകുമാര്‍

വീഡിയോ പങ്കുവച്ച് മന്ത്രി ശിവകുമാര്‍

കോണ്‍ഗ്രസ് നേതാവും കര്‍ണാടക മന്ത്രിയുമായ ഡികെ ശിവകുമാര്‍, റെഡ്ഡിയുടെ അറസ്റ്റിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അറസ്റ്റിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ റാലിക്ക് മുന്നോടിയായിട്ടാണ് അറസ്റ്റ് നടന്നതെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു.

 പരാജയഭീതി മൂലം

പരാജയഭീതി മൂലം

തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ടിആര്‍എസിന് ആശങ്കയുണ്ടെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഭയം മൂലമാണ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത്. അതിന് വേണ്ടി പോലീസിനെ ഉപയോഗിക്കുകയാണ്. റെഡ്ഡിയുടെ സഹോദരന്‍ കൃഷ്ണയെയും സുരക്ഷാ ജീവനക്കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു.

നിരോധനാജ്ഞ പ്രഖ്യാപിച്ചു

നിരോധനാജ്ഞ പ്രഖ്യാപിച്ചു

വികറബാദ് ജില്ലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ സംഘര്‍ഷമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് പോലീസിന് ലഭിച്ച രഹസ്യവിവരം. ശക്തമായ ഇടപെടല്‍ നടത്താന്‍ പോലീസിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ച വോട്ടെടുപ്പ്, ഫലം ചൊവ്വാഴ്ച

വെള്ളിയാഴ്ച വോട്ടെടുപ്പ്, ഫലം ചൊവ്വാഴ്ച

അടുത്ത വെള്ളിയാഴ്ചയാണ് തെലങ്കാനയില്‍ വോട്ടെടുപ്പ്. ഇതേ ദിവസം തന്നെയാണ് രാജസ്ഥാനിലും വോട്ടെടുപ്പ്. മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവടങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഡിസംബര്‍ 11ന് ചൊവ്വാഴ്ച വോട്ടെണ്ണും. തെലങ്കാനയില്‍ ടിആര്‍എസ് അധികാരം നിലനിര്‍ത്തുമെന്നാണ് ചില പ്രവചനങ്ങള്‍. ചില സര്‍വ്വെകള്‍ കോണ്‍ഗ്രസിനും സാധ്യത കല്‍പ്പിക്കുന്നു.

മൂന്നിടത്ത് ബിജെപി ഭരിക്കുമെന്ന് അമിത് ഷാ; രാജസ്ഥാനില്‍ ബിജെപി കുതിപ്പ്, താമര വിരിയുമെന്ന് സര്‍വെമൂന്നിടത്ത് ബിജെപി ഭരിക്കുമെന്ന് അമിത് ഷാ; രാജസ്ഥാനില്‍ ബിജെപി കുതിപ്പ്, താമര വിരിയുമെന്ന് സര്‍വെ

English summary
Telangana Congress chief Revanth Reddy arrested ahead of KCR’s rally in Kodangal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X