Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാന കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും; സിവോട്ടര്‍ സര്‍വ്വെ... ടിആര്‍എസിന് 42 സീറ്റ് മാത്രം

ഹൈദരാബാദ്: തെലങ്കാനയില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം വിജയിക്കുമോ? ടിഡിപിയുമായി അവിചാരിതമായ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പ് നേരിടുന്ന കോണ്‍ഗ്രസ്സിന് സ്വപ്‌ന സാക്ഷാത്കാരമുണ്ടാകുമെന്നാണ് അഭിപ്രായ സര്‍വ്വെ വ്യക്തമാക്കുന്നത്. പോളിങ് എജന്‍സിയായ സി വോട്ടര്‍ നടത്തിയ സര്‍വ്വെയില്‍ പറയുന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യം 64 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ്.

ഭരണകക്ഷിയായ ടിആര്‍എസ് ആകട്ടെ 42 സീറ്റിലൊതുങ്ങുമെന്നും പറയുന്നു. എന്നാല്‍ സി വോട്ടര്‍ സര്‍വ്വെക്ക് ശേഷം വന്ന ടൈംസ് നൗ സര്‍വ്വെയില്‍ പറയുന്നത് ടിആര്‍എസ് അധികാരം നിലനിര്‍ത്തുമെന്നാണ്. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള തെലങ്കാനയുടെ രാഷ്ട്രീയ വിശേഷങ്ങള്‍ ഇങ്ങനെ....

119 അംഗ നിയമസഭ

119 അംഗ നിയമസഭ

119 അംഗ നിയമസഭയാണ് തെലങ്കാനയിലേത്. ഒറ്റഘട്ടമായി ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. ഡിസംബര്‍ 11ന് ഫലം പ്രഖ്യാപിക്കും. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുംമുമ്പാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ സഭയ്ക്ക് എട്ട് മാസം കൂടി കാലാവധിയുണ്ടായിരുന്നു.

ടിആര്‍എസിന് മികച്ച പ്രതിഛായ

ടിആര്‍എസിന് മികച്ച പ്രതിഛായ

ഭരണകക്ഷിയായ ടിആര്‍എസിന് മികച്ച പ്രതിഛായയാണ് തെലങ്കാനയിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ടിആര്‍എസ് കരുതി. തുടര്‍ന്നാണ് നിമയസഭ പിരിച്ചുവിട്ടതും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും. എന്നാല്‍ പ്രതിപക്ഷ നീക്കം ടിആര്‍എസിനെ ഞെട്ടിച്ചു.

കോണ്‍ഗ്രസും ടിഡിപിയും

കോണ്‍ഗ്രസും ടിഡിപിയും

ഒരിക്കലും ചേരില്ലെന്ന് കരുതിയ കോണ്‍ഗ്രസും ടിഡിപിയും തെലങ്കാനയില്‍ സഖ്യമുണ്ടാക്കിയത് ടിആര്‍എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിന്റെ തന്ത്രങ്ങള്‍ പൊളിച്ചു. കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തിലേക്ക് തെലങ്കാന ജനസമിതി, സിപിഐ എന്നീ പാര്‍ട്ടികള്‍ കൂടി ചേര്‍ന്നതോടെ പ്രതിപക്ഷത്തിന് ശക്തി കൂടി.

ബിജെപി ഇത്തവണ തനിച്ച്

ബിജെപി ഇത്തവണ തനിച്ച്

ബിജെപി ഇത്തവണ തനിച്ചാണ് തെലങ്കാനയില്‍ ജനവധി തേടുന്നത്. ടിആര്‍എസ്, ബിജെപി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാല സഖ്യം എന്നീ മൂന്ന് കക്ഷികളാണ് തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞതവണ ടിആര്‍എസ് വന്‍ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ അന്ന് പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റയ്ക്കായിരുന്നു. ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്.

കോണ്‍ഗ്രസ് സഖ്യം 64 സീറ്റ് നേടും

കോണ്‍ഗ്രസ് സഖ്യം 64 സീറ്റ് നേടും

ഈ സാഹചര്യത്തിലാണ് സി വോട്ടര്‍ സര്‍വ്വെ പുറത്തുവന്നത്. കോണ്‍ഗ്രസ് സഖ്യം 64 സീറ്റ് നേടുമെന്ന് സര്‍വ്വെയില്‍ പറയുന്നു. ടിആര്‍എസ് 42 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. ബിജെപിക്ക് നാല് സീറ്റുകള്‍ കിട്ടും. മറ്റു ചെറുപാര്‍ട്ടികള്‍ ഒമ്പതു സീറ്റുകള്‍ നേടുമെന്നും സര്‍വ്വെയില്‍ പറയുന്നു.

വോട്ടിങ് ശതമാനം ഇങ്ങനെ

വോട്ടിങ് ശതമാനം ഇങ്ങനെ

മൊത്തം വോട്ടിന്റെ 33.9 ശതമാനം കോണ്‍ഗ്രസ് സഖ്യം നേടുമെന്നാണ് സിവോട്ടര്‍ പറയുന്നത്. ടിആര്‍എസ്സിന് 29.4 ശതമാനം വോട്ട് ലഭിക്കും. എന്നാല്‍ മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ താല്‍പര്യപ്പെടുന്നത് നിലവിലെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ തന്നെയാണ്. കെസിആര്‍ മുഖ്യമന്ത്രി ആയാല്‍ മതിയെന്നാണ് 42.9 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്.

എക്‌സിറ്റ് പോളുകള്‍ക്ക് നിരോധനം

എക്‌സിറ്റ് പോളുകള്‍ക്ക് നിരോധനം

അതേസമയം, എക്‌സിറ്റ് പോളുകള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിട്ടുണ്ട്. നവംബര്‍ 12 മുതല്‍ ഡിസംബര്‍ ഏഴിന് വൈക്കീട്ട് വരെ എക്‌സിറ്റ് പോളുകള്‍ പരസ്യപ്പെടുത്തരുതെന്നാണ് നിര്‍ദേശം. ഓഗസ്റ്റ് മുതല്‍ സിവോട്ടര്‍ ശേഖരിച്ച വിവരമാണ് പുറത്തുവിട്ടിരിക്കുന്നത്. എബിപി ന്യൂസ്-റിപബ്ലിക് ടിവി എന്നിവര്‍ക്ക് വേണ്ടിയാണ് സിവോട്ടര്‍ സര്‍വ്വെ നടത്തിയത്.

ടൈംസ് നൗ സര്‍വ്വെ

ടൈംസ് നൗ സര്‍വ്വെ

അതേസമയം, സിഎന്‍എക്‌സ്-ടൈംസ് നൗ പുറത്തുവിട്ട സര്‍വ്വെ ഫലത്തില്‍ പറയുന്നത് ടിആര്‍എസ് വീണ്ടും അധികാരത്തിലെത്തുമെന്നാണ്. ടിആര്‍എസിന് 70 സീറ്റ് ലഭിക്കുമെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. പ്രതിപക്ഷത്തിന് ലഭിക്കാവുന്ന സീറ്റുകളുടെ എണ്ണം പാര്‍ട്ടി തിരിച്ചാണ് എടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന് 31 സീറ്റ് ലഭിക്കും. ടിഡിപിക്ക് രണ്ടുസീറ്റും കിട്ടും.

ശരിയായില്ലെന്ന് വിമര്‍ശനം

ശരിയായില്ലെന്ന് വിമര്‍ശനം

എംഐഎമ്മിന് എട്ട് സീറ്റ് ലഭിക്കും. ബിജെപിക്ക് മൂന്ന് സീറ്റും. മറ്റു ചെറുപാര്‍ട്ടികള്‍ക്ക് അഞ്ച് സീറ്റ് കിട്ടുമെന്നും ടൈംസ് നൗ സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ടൈംസ് നൗ സര്‍വ്വെക്കെതിരേ സി വോട്ടറിന്റെ യശ്വന്ത് ദേശ്മുഖ് രംഗത്തെത്തി. പ്രതിപക്ഷ കൂട്ടായ്മയെ ഓരോ പാര്‍ട്ടികളായി സര്‍വ്വെ നടത്തിയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞതവണ സംഭവിച്ചത്

കഴിഞ്ഞതവണ സംഭവിച്ചത്

119 അംഗ സഭയില്‍ ടിആര്‍എസിന് കഴിഞ്ഞതവണ കിട്ടിയത് 63 സീറ്റാണ്. ഇത്തവണ 70 സീറ്റ് കിട്ടുമെന്ന് ടൈംസ് നൗ സര്‍വ്വെയില്‍ പറയുന്നു. കോണ്‍ഗ്രസിന് 21 സീറ്റാണ് ലഭിച്ചിരുന്നത്. ഇത്തവണ പത്ത് സീറ്റ് കൂടുതല്‍ ലഭിക്കും. ടിഡിപിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. കഴിഞ്ഞതവണ 15 സീറ്റാണുണ്ടായിരുന്നത്. ഇത്തവണ രണ്ട് സീറ്റേ ലഭിക്കുള്ളൂവെന്നാണ് സര്‍വ്വെ.

ഉവൈസിയും ബിജെപിയും

ഉവൈസിയും ബിജെപിയും

അസദുദ്ദീന്‍ ഉവൈസിയുടെ എംഐഎം ഹൈദരാബാദില്‍ മുസ്ലിംകള്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ്. കഴിഞ്ഞതവണ ഏഴ് സീറ്റ് ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇത്തവണ ഒരു സീറ്റ് അധികം കിട്ടുമെന്ന് ടൈംസ് നൗ പറയുന്നു. ബിജെപിക്ക് കഴിഞ്ഞ തവണ അഞ്ച് സീറ്റുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ മൂന്ന് സീറ്റേ ലഭിക്കുവെന്നും സര്‍വ്വെയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+