കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത പരാജയം; തെലങ്കാനയില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നു; പരാതിയുമായി കോണ്‍ഗ്രസ്‌

Google Oneindia Malayalam News

Recommended Video

cmsvideo
പരാതിയുമായി കോണ്‍ഗ്രസ്‌ | Oneindia Malayalam

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ടിങ് യത്രത്തില്‍ കൃത്രിമം നടന്നുവെന്ന പരാതിയുമാി കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് സംസ്ഥാകോണ്‍ഗ്രസ് കമ്മിറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക് പരാതിനല്‍കി. വോട്ടിങ് യന്ത്രത്തില്‍ വ്യാപകമായ കൃത്രിമം നടന്നിട്ടുണ്ട്.

പ്രവചനങ്ങള്‍ക്കതീതമായുള്ള ഭരണകക്ഷിയുടെ മുന്നേറ്റം ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നുവെന്നും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. പരാതയില്‍ എത്രയും പെട്ടെന്ന് നടപടി എടുത്ത് വിവിപാറ്റ് ഉള്‍പ്പടേയുള്ളവ പരിശോധിച്ച് ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

BJP

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളില്‍ തെലുങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസ് വോട്ടിങ് യന്ത്രത്തിനെതിരെ പാരതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലൊന്നും കോണ്‍ഗ്രസ് ഇത്തരമൊരു പരാതി ഉയര്‍ത്തിയിട്ടില്ല.

തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് നിയമനടപടിക്കും ഒരുങ്ങിയിട്ടുണ്ട്. 22 ലക്ഷം ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തുവെന്ന് ചൂണ്ടികാണിച്ച് സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം.

തെലങ്കാനയില്‍ 2015നും 2018നും ഇടയില്‍ 22 ലക്ഷം പേരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. കുറെയധികം ആളുകളുടെ പേര് കാണാതായെന്ന കാര്യം തെലങ്കാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രജത് കുമാര്‍ സ്ഥിരീകരിക്കുകയും ചെയ്തു.

തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേന്ന് രജത് കുമാര്‍ പൊതുജനത്തോട് മാപ്പ് അപേക്ഷിക്കുകയുമുണ്ടായി. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട, മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ ടി കൃഷ്ണ പ്രസാദ് തുടങ്ങിയ പ്രമുഖര്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്തിനാല്‍ വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു.

English summary
Congress Alleges EVM Manipulation In Telangana As KCR's Party Leads
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X