തെലങ്കാന ആര്‍ക്ക്; ഭരണത്തുടര്‍ച്ചക്ക് ടിആര്‍എസ് അധികാരത്തിലേറാന്‍ കോണ്‍ഗ്രസ്, വോട്ടെണ്ണല്‍ ഉടന്‍
ഹൈദരാബാദ്: തെലുങ്ക് മണ്ണില്‍ ടിആര്‍എസ് വിജയക്കൊടി പാറിക്കുമോ?. അതോ കഴിഞ്ഞ തവണ നഷ്ട്‌പ്പെട്ട ഭരണം കോണ്‍ഗ്രസ് തിരികെ പിടിക്കുമോ?. ബിജെപിയുടേയും ഓവൈസിയുടേയും പ്രകടനം എത്രത്തോളം?. ചോദ്യങ്ങള്‍ക്കെല്ലാം അല്‍പ സമയത്തിനുള്ളില്‍ ഉത്തരം ലഭ്യമായി തുടങ്ങും.
സംസ്ഥാന ചരിത്രത്തിലെ രണ്ടാമത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തെലങ്കാനയില്‍ അല്‍പസമയത്തിനുള്ളില്‍ തുടങ്ങും. വാശിയും വീറുമേറിയ പ്രചരണങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ 73.2 ശതമാനം ആളുകള്‍ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി.
കാലവധി അവസാനിക്കാന്‍ എട്ട് മാസങ്ങള്‍ ശേഷിക്കെ മുഖ്യമന്ത്രി ചന്ദ്രശഖര റാവു നിയമസഭ പിരിച്ചു വിട്ടതോടെയാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ചന്ദ്രശേഖരറാവിവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് വികസന തുടര്‍ച്ചക്ക് അവസരം ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് ടിആര്‍എസ്.

അതേസമയം ടിഡിപി, സിപിഐ എന്നീ കക്ഷികളുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ വിജയമാണ് പ്രതീക്ഷിക്കുന്നത്.
Recommended Video













Click it and Unblock the Notifications