തെലങ്കാനയില്‍ കെസിആര്‍ വിപ്ലവം; ഭരണവിരുദ്ധ വികാരമില്ലാത്ത ഏക സംസ്ഥാനമായി തെലങ്കാന
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധ വികാരം ഇല്ലാത്ത ഏക സംസ്ഥാനമായി തെലങ്കാന. ചത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം എന്നീ സംസ്ഥാനങ്ങളിലെല്ലാം ഭരണമാറ്റത്തിന്റെ വ്യക്തമായ സൂചനകളാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
ചത്തീസ്ഗഢില്‍ കോണ്‍ഗ്രസും മിസോറാമില്‍ എന്‍പിഎഫും വിജയമുറപ്പിച്ചു കഴിഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് വിജയത്തോട് അടുക്കുകയാണ്. ഈ നാല് സംസ്ഥാനങ്ങളിലും പ്രതിപക്ഷം അധികാരം പിടിക്കുമ്പോള്‍ തെലങ്കാനയില്‍ മാത്രമാണ് ഭരണത്തുടര്‍ച്ചക്കായി ജനം വോട്ട് ചെയ്തത്.

സംസ്ഥാന ചരിത്രത്തിലെ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 119 ല്‍ 90 സീറ്റിനടത്തു നേടിയാണ് ടിആര്‍എസ് അധികാരം നിലനിര്‍ത്തിയത്. ടിആര്‍എസിന് വെല്ലുവിളിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മഹാകൂട്ടമി തകര്‍ന്നടിയുന്നതാണ് തെലങ്കാനയില്‍ കണ്ടത്. 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. 2 സീറ്റില്‍ ടിഡിപിയും ബിജെപിയും മുന്നിട്ട് നില്‍ക്കുന്നു.
Recommended Video

മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുന്റെ വികസന നയങ്ങള്‍ തന്നെയാണ് ടിആര്‍എസിന് മഹാവിജയം ഒരുക്കിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച ജനകീയ പദ്ധതികളും കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തെ പൊളിച്ചടുക്കാന്‍ കഴിഞ്ഞതും ടിആര്‍എസിന് തുടര്‍ച്ചയായ രണ്ടാം തവണയും അധികാരം നല്‍കുകയായിരുന്നു.












Click it and Unblock the Notifications