Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാനയില്‍ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് ടിഡിപിയും തകര്‍ന്നടിഞ്ഞു; 15 ല്‍ നിന്ന് 2 ലേക്ക് ചുരങ്ങി

ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് പടയോട്ടത്തില്‍ ടിഡിപിക്ക് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി. കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട ടിഡിപി ആന്ധ്രക്ക് പുറമെ തെലങ്കാനയില്‍ ഭരണത്തില്‍ സാന്നിധ്യം അറിയിക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ്സിനൊപ്പം കനത്ത തിരിച്ചടിയാണ് ടിഡിപിക്കും തെലങ്കാനയിലെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ തവണ തനിച്ച് മത്സരിച്ചപ്പോള്‍ 15 സീറ്റുകള്‍ ലഭിച്ചെങ്കില്‍ ഇത്തവണ കോണ്‍ഗ്രസ്സിനോടൊപ്പം കൂട്ട് കൂടിയിട്ടും രണ്ട് സീറ്റീല്‍ മാത്രമാണ് അവര്‍ മുന്നിട്ട് നില്‍ക്കുന്നത്. 15 സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇതില്‍ 12 പേരും പിന്നീട് ടിആര്‍എസില്‍ ചേര്‍ന്നിരുന്നു.

rahul

തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി നിന്നവര്‍ എന്ന പ്രചരാണമായിരുന്നു ടിഡിപിക്കെതിരെ ടിആര്‍എസ് ഉയര്‍ത്തിയിരുന്നത്. ടിഡിപിയുമായുള്ള സഖ്യത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സിനേയും ടിആര്‍എസ് രൂക്ഷമായി വിമര്‍ശിച്ചു. ടിആര്‍എസിന്റെ ഈ പ്രചരണങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് ടിഡിപിയുടെ കനത്ത പരാജയം വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+